കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വി.സി പ്രഫ. എച്ച്. വെങ്കിടേശ്വരലു അന്തരിച്ചു
text_fieldsഹൈദരാബാദ്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കിടേശ്വരലു (64) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദ് തരണക സ്വദേശിയാണ്. ശനിയാഴ്ച രാവിലെയാണ് അന്ത്യമെന്ന് വൈസ് ചാൻസലർ ഇൻ ചാർജ് കെ.സി. ബൈജു അറിയിച്ചു.
ഉസ്മാനിയ കോളജിലെ കൊമേഴ്സ് വിഭാഗം പ്രഫസറായിരുന്ന വെങ്കിടേശ്വരലു 2020 ആഗസ്റ്റ് 14 നാണ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റത്. 2010ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 12ന് ഔദ്യോഗിക വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആസ്റ്റർ മിംസിലേക്ക് മാറ്റി. അവിടെ ഒരു മാസത്തോളമായി ഗുരുതരാവസ്ഥയിലായിരുന്നു. പിന്നീടാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

