കാസർകോട് ഐ.എസ് കേസ്; സ്ത്രീകൾ അടക്കം 10 പേർ അഫ്ഗാനിൽ കീഴടങ്ങിയതായി റിപ്പോർട്ട്
text_fieldsകൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയ ിക്കുന്നവരിൽ സ്ത്രീകളും കുട്ടികളും അടക്കം 10 പേർ അഫ്ഗാനിസ്താനിൽ കീഴടങ്ങിയതായ ി റിപ്പോർട്ട്.
അഫ്ഗാൻ സുരക്ഷാസേന ഇക്കഴിഞ്ഞ 16ന് ഐ.എസിെൻറ ശക്തികേന്ദ്രമായ ന ങ്കർഹാറിൽ നടത്തിയ പരിശോധനയിലാണ് ഇവർ കീഴടങ്ങിയത്. ഇവർക്കൊപ്പം പാകിസ്താനികൾ അടക്കം 900 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
കാസർകോട്, എറണാകുളം ജില്ലകളിൽ നിന്നുള്ള യുവതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് ഇവരെ കാബൂളിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘവും കാബൂളിലെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘത്തിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.
2016ലാണ് ഇവർ തെഹ്റാൻ വഴി അനധികൃതമായി അഫ്ഗാനിലെത്തിയത്. രാജ്യം വിട്ടവരിൽ കാസർകോട് പടന്ന സ്വദേശി മുർഷിദ് മുഹമ്മദ്, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മർവാൻ, പടന്ന സ്വദേശി ഹഫീസുദ്ദീൻ, മുഹമ്മദ് മൻസാദ്, കെ.പി. ഷിഹാസ്, ഷിഹാസിെൻറ ഭാര്യ അജ്മല, പാലക്കാട് സ്വദേശി ബെസ്റ്റിൻ എന്ന യഹിയ, കെ.ടി. ഷിബി എന്നിവർ കൊല്ലപ്പെട്ടതായി എൻ.ഐ.എ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ പിടിയിലായവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാവും ഇവരുടെ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
