കെ.എ.എസ്: മൂല്യനിർണയത്തിൽ അട്ടിമറിയെന്ന്; ഉദ്യോഗാർഥികൾ കോടതിയിൽ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സർവിസിെൻറ മൂല്യനിർണയത്തിൽ അട്ടിമറി നടന്നതായി ആരോപണം. പണം അടച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിെൻറ പകർപ്പ് പി.എസ്.സി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് കെ.എ.എസ് ഒന്നും രണ്ടും സ്ട്രീമിലേക്കുള്ള പ്രാഥമികപരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. പി.എസ്.സി പുറത്തിറക്കിയ ഉത്തരങ്ങളുമായി മികച്ച വിജയം കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. 88-90ന് മുകളിൽ മാർക്ക് പ്രതീക്ഷിച്ചവർ കട്ട് ഓഫ് മാർക്ക് ലഭിക്കാതെ പുറത്തായി. ഇതോടെ ഒരുവിഭാഗം ഉത്തരക്കടലാസുകളുടെ പകർപ്പ് ആവശ്യപ്പെട്ട് പി.എസ്.സിക്ക് അപേക്ഷ നൽകിയെങ്കിലും ഭൂരിഭാഗം പേർക്കും നൽകിട്ടില്ല. ലഭിച്ചവർക്കാകെട്ട മറ്റ് ചിലരുടെ ഉത്തരക്കടലാസുകളാണ് നൽകിയത്. 670 രൂപ അടച്ച് ഉത്തരക്കടലാസ് പ്രതീക്ഷിച്ചിരുന്ന കൊട്ടാരക്കര സ്വദേശിക്ക് വെറും വെള്ളക്കടലാസാണ് പി.എസ്.സി നൽകിയത്.
പ്രാഥമിക പരീക്ഷഫലം ആയതിനാൽ കെ.എ.എസിന് 15 ദിവസത്തെ പുനഃപരിശോധന സമയമാണ് പി.എസ്.സി അനുവദിച്ചത്. മാർക്കുകൾ കണക്കാക്കിയത് ശരിയാണോയെന്ന് പരിശോധിക്കുന്നതിന് 85 രൂപയും ഉത്തരക്കടലാസിെൻറ പകർപ്പിന് ഒരു പേപ്പറിന് 335 രൂപയുമാണ് ഈടാക്കിയത്. പണം ട്രഷറിയിലടച്ച് ചെലാൻ സഹിതം അപേക്ഷിക്കണമെന്നായിരുന്നു നിർദേശം. ഓണാവധിയും കോവിഡ് നിയന്ത്രണങ്ങളും ഉള്ളതിനാൽ പണം അടക്കാനും അപേക്ഷ നൽകാനും ബുദ്ധിമുണ്ടെന്ന് ഉദ്യോഗാർഥികൾ അറിയിച്ചെങ്കിലും തീയതി ദീർഘിപ്പിക്കാൻ കമീഷൻ തയാറായില്ല. കെ.എ.എസ് പരീക്ഷക്ക് വിതരണം ചെയ്ത ഒ.എം.ആർ ഷീറ്റുകളിൽ 17,000ത്തോളം ഉത്തരക്കടലാസുകൾ ഗുണനിലവാരമില്ലാത്തതിനെ തുടർന്ന് മെഷീൻ പുറന്തള്ളിയിരുന്നു. തങ്ങൾ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കടലാസിൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലം ഉദ്യോഗാർഥികളിൽ ചിലർ ചെയർമാന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.