You are here

കെ.എ.എസ്​: സംവരണം  നേരിട്ടുള്ള നിയമനത്തിൽ മാ​ത്രം

  • അഡ്വക്കറ്റ്​ ജനറലി​െൻറ ഉപദേശം ലഭിച്ചതായി മുഖ്യമന്ത്രി

22:40 PM
17/05/2018

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ര്‍വി​സി​ൽ(​കെ.​എ.​എ​സ്) നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ലേ സം​വ​ര​ണം ബാ​ധ​ക​മാ​കൂ എ​ന്നും ബൈ​ട്രാ​ന്‍സ്ഫ​ര്‍, പ്ര​മോ​ഷ​ന്‍ വി​ഭാ​ഗ​ക്കാ​രു​ടെ സം​വ​ര​ണം ബാ​ധ​ക​മാ​കി​ല്ലെ​ന്നും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ​ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ.​എ.​എ​സ് വൈ​കാ​തെ ന​ട​പ്പാ​ക്കും. സ​ര്‍ക്കാ​റി​​​െൻറ ര​ണ്ടാം വാ​ര്‍ഷി​ക​ത്തി​​​െൻറ ഭാ​ഗ​മാ​യി സ​ര്‍വി​സ് സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  കു​ടി​ശ്ശി​ക​യു​ള്ള ക്ഷാ​മ​ബ​ത്ത ല​ഭ്യ​മാ​ക്കും, ആ​രോ​ഗ്യ ഇ​ന്‍ഷൂ​റ​ന്‍സ് പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്കും. ഭ​വ​ന​നി​ര്‍മാ​ണ വാ​യ്പ ജീ​വ​ന​ക്കാ​ര്‍ക്ക് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. പെ​ന്‍ഷ​ന്‍ പ്രാ​യം ഉ​യ​ർ​ത്തി​ല്ല. സം​യോ​ജ​നം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വ​കു​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ന​ട​പ്പാ​ക്കു​ക. ഒ​ക്ടോ​ബ​റോ​െ​ട സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ ബ​യോ​മെ​ട്രി​ക് അ​റ്റ​ന്‍ഡ​ന്‍സ് സം​വി​ധാ​നം ന​ട​പ്പാ​ക്കും. പു​തി​യ ജീ​വ​ന​ക്കാ​ര്‍ക്ക് നി​ശ്ചി​ത​കാ​ലം പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്​ പ​രി​ഗ​ണി​ക്കും. 

സി​വി​ല്‍ സ​ര്‍വി​സി​ലെ അ​ഴി​മ​തി​ക്കെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ള്‍ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രി​ല്‍ ചെ​റി​യ വി​ഭാ​ഗം അ​ഴി​മ​തി​ക്കാ​രു​ണ്ട്. ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ അ​ഴി​മ​തി അ​വ​കാ​ശ​മാ​യി കാ​ണു​ന്നു. സി​വി​ല്‍ സ​ര്‍വി​സി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ പു​ന​ര്‍വി​ന്യാ​സം വേ​ണ്ടി​വ​രും.  സ്ഥ​ലം​മാ​റ്റം മാ​ന​ദ​ണ്ഡ​പ്ര​കാ​രം മാ​ത്രം ന​ട​ത്തു​ക എ​ന്ന​താ​ണ് സ​ര്‍ക്കാ​ര്‍ ന​യം.  പ​ങ്കാ​ളി​ത്ത​പെ​ന്‍ഷ​ന്‍ പ്ര​ശ്നം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​റി​യ ത​സ്തി​ക​ക​ളി​ല്‍ ഉ​യ​ര്‍ന്ന ശ​മ്പ​ള​ക്കാ​ര്‍ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​നം നേ​ടു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല. വ​ര്‍ക്കി​ങ് അ​റേ​ഞ്ച്മ​​െൻറും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തും. ജീ​വ​ന​ക്കാ​ര്‍ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണം. ജീ​വ​ന​ക്കാ​രും സം​ഘ​ട​ന​ക​ളും അ​തി​രു​ക​ട​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് സ​ര്‍വി​സ് ച​ട്ട​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണ്.  ന​വ​മാ​ധ്യ​മ​രം​ഗ​ത്ത് ജീ​വ​ന​ക്കാ​ർ സ്വ​യം നി​യ​ന്ത്രി​ക്ക​ണം.

ഫ​യ​ൽ നീ​ക്ക​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കും. ചി​ല വ​കു​പ്പു​ക​ളി​ല്‍ എ​ഴു​ത്തു​കു​ത്തു​ക​ള്‍ മ​ല​യാ​ള​ത്തി​ലാ​യി​ട്ടി​ല്ല എ​ന്ന​ത് പ​രി​ശോ​ധി​ക്ക​ണം. മേ​ല​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫി​സു​ക​ളി​ല്‍ മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തു​ന്ന​ത് കാ​ര്യ​ക്ഷ​മ​ത ഉ​യ​ര്‍ത്താ​ന്‍ സ​ഹാ​യി​ക്കും. ഡി​ജി​റ്റ​ല്‍ ഫ​യ​ലി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഓ​ഫി​സു​ക​ളി​ല്‍ ഫ്ര​ണ്ട് ഓ​ഫി​സ് സം​വി​ധാ​നം വേ​ണം. സേ​വ​നാ​വ​കാ​ശ നി​യ​മം പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​ണം.  ഓ​ഫി​സി​ല്‍ എ​ന്തെ​ല്ലാം സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്നു എ​ന്ന വി​വ​രം എ​ഴു​തി പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.  ചീ​ഫ് സെ​ക്ര​ട്ട​റി പോ​ള്‍ ആ​ൻ​റ​ണി, പൊ​തു​ഭ​ര​ണ​വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍ഹ തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ത്തു.

Loading...
COMMENTS