Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസി​െൻറ മൂന്നു...

കെ.എ.എസി​െൻറ മൂന്നു സ്​ട്രീമിലും സംവരണം ഉറപ്പുവരുത്തും -എ.കെ ബാലൻ

text_fields
bookmark_border
കെ.എ.എസി​െൻറ മൂന്നു സ്​ട്രീമിലും സംവരണം ഉറപ്പുവരുത്തും -എ.കെ ബാലൻ
cancel

തിരുവനന്തപുരം: പി​ന്നാ​ക്ക-​പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസി​​​​െൻറ മൂന്ന ു സ്​ട്രീമിലും സംവരണം ഏർ​പ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംവരണത്തിൽ ഉറപ്പുവരുത്തുമെന്ന്​ അദ്ദേഹം അറിയിച്ചതായും എ.കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

​രണ്ടും മൂന ്നും സ്​ട്രീമിൽ സംവരണമില്ലെന്നായിരുന്നു ആരോപണം. മൂന്നു സ്​ട്രീമിലും സംവരണം ഉറപ്പു വരുത്തുന്നതിനായി ചട്ടങ് ങളിൽ ​ഭേദഗതി വരുത്തുമെന്ന്​ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ സംവരണം നൽകുന്നതിന്​ വേണ്ട നടപടികൾ ചെയ്യും. 10 ശതമാനം വരെ എന്നാണ്​ കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത്​. ഇത്​ എത്ര ശതമാനമെന്ന്​ നിജപ്പെടുത്തും. സംവരണ ഭേദഗതി ആക്​റ്റിൽ വരുമാന പരിധി വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം തീരുമാനിച്ച്​ മുന്നാക്ക സമുദായത്തിൽ താഴെ തട്ടിലുള്ളവർക്ക്​ അർഹമായ സംവരണം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സം​വ​ര​ണ വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കി ​കെ.​എ.​എ​സി​​​​െൻറ അ​ന്തി​മ ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കിയിരുന്നു. സംവരണം ഒരു സ്​ട്രീമിൽ മാത്രമൊതുക്കിയത്​ വിവാദമായതിനെ തുടർന്നാണ്​ ഭേദഗതി വരുത്താൻ സർക്കാർ തയാറായത്​. അ​ന്തി​മ ഉ​ത്ത​ര​വിൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ​ നി​ന്ന്​ കെ.​എ.​എ​സി​ലേ​ക്ക്​ പ്ര​വേ​ശ​നം കി​ട്ടു​ന്ന ര​ണ്ട്​ സ്​​ട്രീ​മു​ക​ളി​ൽ സം​വ​ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കിയിരുന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ഗ​സ​റ്റ​ഡ്​ ഒ​ഴി​കെ ഉ​ള്ള​വ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന സ്​​ട്രീം ര​ണ്ടി​ൽ നേ​ര​ത്തേ പു​റ​ത്തി​റ​ക്കി​യ ക​ര​ടു​ക​ളി​ലെ​ല്ലാം സം​വ​ര​ണം ഉ​റ​പ്പാ​ക്കി.

അ​വ​സാ​ന​ത്തെ ക​ര​ടി​ൽ ​നി​ന്ന്​ സം​വ​ര​ണം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഡ​യ​റ​ക്​​ട്​ റി​ക്രൂ​ട്ട്​​മ​​െൻറ്​ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്തി​മ ഉ​ത്ത​ര​വി​ൽ ഇ​ത്​ ഒ​ഴി​വാ​ക്കി ബൈ​ട്രാ​ൻ​സ്​​ഫ​ർ എ​ന്നാ​ക്കി മാ​റ്റുകയാണുണ്ടായത്​. ഗ​സ​റ്റ​ഡ്​ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സ്​​ട്രീം മൂ​ന്നി​ൽ പി​ന്നാ​ക്ക-​പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സം​വ​ര​ണ​മോ വ​യ​സ്സി​ള​വോ ഇല്ലെന്നായിരുന്നു വ്യവസ്ഥ. ഒ​ന്നാ​മ​ത്തെ സ്​​ട്രീ​മി​ൽ മാ​ത്ര​മേ സം​വ​ര​ണം ബാ​ധ​ക​മാ​കു​ക​യു​ള്ളൂ​വെ​ന്ന വ്യ​വ​സ്​​ഥ​യും അന്തിമ ഉത്തരവിൽ ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationkerala newsak balankerala administrative servicekas
News Summary - KAS reservation - Government ensure reservation in Three Streams - Kerala news
Next Story