Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസ്​ പരീക്ഷ: ആറ്​...

കെ.എ.എസ്​ പരീക്ഷ: ആറ്​ ചോദ്യങ്ങൾ പാക്​ സിവിൽ സർവീസിൽ നിന്നു കോപ്പിയടിച്ചത്​ -പി.ടി തോമസ്​

text_fields
bookmark_border
കെ.എ.എസ്​ പരീക്ഷ: ആറ്​ ചോദ്യങ്ങൾ പാക്​ സിവിൽ സർവീസിൽ നിന്നു കോപ്പിയടിച്ചത്​ -പി.ടി തോമസ്​
cancel

കോട്ടയം: കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസ്​ പരീക്ഷയിൽ ചോദ്യങ്ങൾ പാകിസ്​താൻ നടത്തിയ​ സിവിൽ സർവീസ്​ ചോദ് യപേപ്പറിൽ നിന്ന്​ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പി.ടി തോമസ്​ എം.എൽ.എ. 2001ലെ പാക്​ സിവിൽ സർവീസ്​ പരീക്ഷയിലെ ചോദ്യക്കടലാസിൽ വന്ന ആറു ചോദ്യങ്ങൾ അതേപടി ആവർത്തിച്ചെന്നാണ്​ പി.ടി തോമസ്​ ആരോപിക്കുന്നത്​.

പാക്​ സിവിൽ സർവീസ്​ ചോദ്യക്കടലാസിലെ 63 മുതൽ 70 വരെയുള്ള ചോദ്യങ്ങൾ കെ.എ.എസിലും അതേപടി ആവർത്തിച്ചിരിക്കുന്നു. ഇത്​ സംസ്ഥാന സർക്കാരി​​​െൻറയും പരീക്ഷ നടത്തിപ്പുകാരായ പി.എസ്‍.സിയുടെയും ഗുരുതര വീഴ്ചയാണ്. ഇത്​ സംബന്ധിച്ച്​ അന്വേഷണം നടത്തണമെന്നും പി.ടി തോമസ്​ ആവശ്യപ്പെട്ടു.

കെ.എ.എസ് പരീക്ഷയുടെ നിലവാരത്തെ കുറിച്ചും ചോദ്യങ്ങ​ൾ ഒരേ ഗൈഡിൽ നിന്നെടുത്തതിനെ കുറിച്ചും ആരോപണങ്ങൾ ഉയരുന്നതിനിടെയാണ്​ പി.ടി തോമസ് എം.എൽ.എയുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsquestion paperkas
News Summary - KAS -Question paper scam - Kerala news
Next Story