കരുവാറ്റ സഹകരണ ബാങ്ക് കവർച്ച: മുഖ്യപ്രതി പിടിയിൽ
text_fieldsഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകരയിൽ ആൽബിൻ രാജ് (37) പിടിയിൽ. ഒളിവിലായിരുന്ന ആൽബിൻ രാജിനെ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ കോവൈപുതൂർ രംഗസ്വാമി നഗറിൽനിന്നാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്ന് 1.850 കിലോ സ്വർണം പിടികൂടി. കേരളത്തിനകത്തും തമിഴ്നാട്ടിലും മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
രണ്ടാം പ്രതി ഹരിപ്പാട് വാടകക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈബു (അപ്പുണ്ണി -39), മൂന്നാംപ്രതി തിരുവനന്തപുരം കാട്ടാക്കട മേലെ പ്ലാവിട വീട്ടിൽ ഷിബു (43) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.