Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ധിക്കാരം':...

'ധിക്കാരം': കരുവാരകുണ്ട് കോൺഗ്രസിന് രാഹുലിനെ കാണാൻ 'നോ എൻട്രി'

text_fields
bookmark_border
rahul gandhi
cancel

ക​രു​വാ​ര​കു​ണ്ട്: നേ​തൃ​ത്വ​ത്തെ ധി​ക്ക​രി​ച്ച് യു.​ഡി.​എ​ഫ്​ അ​ല്ലാ​തെ മ​ത്സ​രി​ക്കു​ക​യും ക​ന​ത്ത തോ​ൽ​വി​യേ​റ്റു​വാ​ങ്ങു​ക​യും ചെ​യ്ത ക​രു​വാ​ര​കു​ണ്ട് കോ​ൺ​ഗ്ര​സി​ന് രാ​ഹു​ലി​ന് മു​ന്നി​ൽ നോ ​എ​ൻ​ട്രി. ചൊ​വ്വാ​ഴ്ച വ​ണ്ടൂ​രി​ലെ​ത്തി​യ രാ​ഹു​ലി​നെ കാ​ണാ​നാ​ണ് ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം നേ​താ​ക്ക​ൾ, ​േബ്ലാ​ക്ക് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്ക് ജി​ല്ല നേ​തൃ​ത്വം പാ​സ് നി​ഷേ​ധി​ച്ച​ത്. ലീ​ഗ് നേ​താ​ക്ക​ളും എം.​പി​യെ കാ​ണാ​ൻ പോ​യി​ല്ല.

ഡി.​സി.​സി നേ​തൃ​ത്വം മൂ​ന്നു​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും മ​ണ്ഡ​ലം നേ​താ​ക്ക​ൾ വ​ഴ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​വാ​ര​കു​ണ്ടി​ൽ ത്രി​കോ​ണ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. എ​ന്നാ​ൽ, ക​ന​ത്ത​ തോ​ൽ​വി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ജി​ല്ല നേ​തൃ​ത്വം ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത​ത്. രാ​ഹു​ലി​െൻറ വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല, നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല യോ​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ക​രു​വാ​ര​കു​ണ്ടി​ലെ പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചെ​ങ്കി​ലും രാ​ഹു​ലി​െൻറ പ​രി​പാ​ടി​യി​ലേ​ക്ക് ഇ​വി​ടെ​നി​ന്ന് ഒ​രാ​ൾ​ക്കു​പോ​ലും പാ​സ് ന​ൽ​കി​യി​ല്ല.

മ​മ്പാ​ട് ഠാ​ണ​യി​ൽ രാ​ഹു​ൽ വി​ളി​ച്ച, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ​ത്തി​ലേ​ക്കും ക​രു​വാ​ര​കു​ണ്ടി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​ല്ല. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട​തു​മി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ അ​ച്ച​ട​ക്ക​കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും പാ​ർ​ട്ടി ത​യാ​റ​ല്ലെ​ന്ന സ​ന്ദേ​ശം​കൂ​ടി​യാ​ണ് പാ​സ് നി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaruvarkundRahul Gandhi
News Summary - Karuvarkund Congress 'No entry' to meet Rahul
Next Story