Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവാരകുണ്ടിൽ...

കരുവാരകുണ്ടിൽ കാട്ടാനകൾ ​െചരിഞ്ഞ നിലയിൽ; രണ്ടു പേർ അറസ്​റ്റിൽ

text_fields
bookmark_border
കരുവാരകുണ്ടിൽ കാട്ടാനകൾ ​െചരിഞ്ഞ നിലയിൽ; രണ്ടു പേർ അറസ്​റ്റിൽ
cancel

മണ്ണാർക്കാട്/കരുവാരകുണ്ട്: സൈലൻറ് വാലി കരുതൽ മേഖലയിൽ കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു​േപരെ മണ്ണാർക്കാട്ട്​ വനംവകുപ്പ് ഉദ്യോഗസ്​ഥർ അറസ്​റ്റ്​ ചെയ്തു. പാണ്ടിക്കാട് ഒടോമ്പറ്റ മേലേതിൽ യാഷിർ (35), പൂക്കോട് ടുംപാടം പാട്ടക്കരിമ്പ് കോളനിയിലെ ബിജുമോൻ (25) എന്നിവരാണ് അറസ്​റ്റിലായത്.

ഇവരിൽ നിന്ന്​ തോക്ക്, വെട്ടുകത്തി, കൊടുവാൾ, കട്ടർ എന്നിവ പിടികൂടി. കരുതൽ മേഖലയിലെ കരുവാരകുണ്ട് പട്ടചിപ്പാറ മണലിയാംപാടം കള്ളമുക്കത്തി മലയിലാണ് രണ്ട്​ കാട്ടാനകളുടെ ജഡം കണ്ടെത്തിയത്. മണലിയാംപാടത്ത് പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നയാളാണ് യാഷിർ. സൈലൻറ് വാലി റേഞ്ചിന് പരിധിയിലെ വനമേഖലയിലാണ് ആനവേട്ട നടന്നത്. കൂടുതൽ പേരുൾപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

കൊമ്പനാനയുടെ കൊമ്പുകൾ നഷ്​ടപ്പെട്ട നിലയിലാണ്. ജഡത്തിന്​ മൂന്നാഴ്ചയോളം പഴക്കമുണ്ട്. രഹസ്യവിവരത്തെതുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ സാമുവൽ നല്ലങ്കത്ത് പച്ചുവ, റേഞ്ച് ഓഫിസർ നജ്‌മൽ അമീൻ, ഡെപ്യൂട്ടി റേഞ്ചർ ഹാഷിം, ഫോറസ്​റ്റർമാരായ പ്രകാശ്, ഫിറോസ്, ഗിരീഷ്, റിബു തുടങ്ങിയവരടങ്ങുന്ന സംഘമാണ് അറസ്​റ്റ്​ ചെയ്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newskaruvarakundumalayalam news
News Summary - karuvarakundu elephant- kerala news
Next Story