Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ:...

കരുവന്നൂർ: ജാമ്യഹരജിയുമായി മുഖ്യപ്രതി; 10ന്​ പരിഗണിക്കാൻ മാറ്റി

text_fields
bookmark_border
കരുവന്നൂർ: ജാമ്യഹരജിയുമായി  മുഖ്യപ്രതി; 10ന്​ പരിഗണിക്കാൻ മാറ്റി
cancel

കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) കേസിലെ 14ാം പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി ജനുവരി 10ന്​ പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ സെപ്റ്റംബർ നാലിന്​ അറസ്റ്റിലായ താൻ മൂന്നുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന്​ ചൂണ്ടിക്കാട്ടി മുഖ്യപ്രതിയായ തൃശൂർ കോലഴി സ്വദേശി പി. സതീഷ് കുമാർ നൽകിയ ജാമ്യഹരജിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ പരിഗണിച്ചത്​. ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറലിന്​ ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം അനുവദിക്കണമെന്നുമുള്ള ഇ.ഡിയുടെ ആവശ്യപ്രകാരമാണ്​ ഹരജി ഒരാഴ്ചക്കുശേഷം​ പരിഗണിക്കാനായി മാറ്റിയത്​.

തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചിട്ടും വഴങ്ങാത്തതിനാലാണ് പ്രതിയാക്കിയതെന്നും സതീഷിന്‍റെ ഹരജിയിൽ പറയുന്നു. ബാങ്ക് തട്ടിപ്പുകേസിലെ ഒമ്പതാം പ്രതി കിരണും 34ാം പ്രതി മുൻ ബാങ്ക്​ മാനേജർ കെ. ബിജുവും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയത്​. ബാങ്ക് തട്ടിപ്പുകേസിൽ കിരണിനെ ചോദ്യം ചെയ്തശേഷം ഇ.ഡി തന്നെ പ്രതിയാക്കുകയായിരുന്നെന്ന് സതീഷ് ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail petitionKaruvannur scam
News Summary - Karuvannur: The main accused With bail petition Adjourned to 10
Next Story