Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ​: പ്രതിയുടെ...

കരുവന്നൂർ​: പ്രതിയുടെ സത്യവാങ്​മൂലത്തിന് ജാമ്യഹരജി മാറ്റി

text_fields
bookmark_border
കരുവന്നൂർ​: പ്രതിയുടെ സത്യവാങ്​മൂലത്തിന് ജാമ്യഹരജി മാറ്റി
cancel

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) കേ​സി​ൽ ജാ​മ്യം തേ​ടു​ന്ന ഹ​ര​ജി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ 14ാം പ്ര​തി​യും ഹ​ര​ജി​ക്കാ​ര​നു​മാ​യ കോ​ല​ഴി സ്വ​ദേ​ശി പി. ​സ​തീ​ഷി​ന്​ ഹൈ​കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു.

സെ​പ്​​റ്റം​ബ​ർ നാ​ലി​ന് അ​റ​സ്റ്റി​ലാ​യ താ​ൻ മൂ​ന്നു​മാ​സ​മാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ.​ഡി​ക്കു​വേ​ണ്ടി അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ്​ ഹ​ര​ജി നേ​ര​ത്തേ മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച എ.​എ​സ്.​ജി​യാ​ണ്​ ഹാ​ജ​രാ​യ​ത്.

സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ ഹ​ര​ജി​ക്കാ​ര​ൻ സ​മ​യം തേ​ടി​​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഹ​ര​ജി ഈ ​മാ​സം 16ലേ​ക്ക്​ വീ​ണ്ടും മാ​റ്റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ​ൽ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി ന​വം​ബ​ർ 29ന് ​ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​തീ​ഷ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ച്ചി​ട്ടും വ​ഴ​ങ്ങാ​ത്ത​തി​നാ​ലാ​ണ് ത​ന്നെ കേ​സി​ൽ പ്ര​തി​യാ​ക്കി​യ​തെ​ന്നു​മാ​ണ്​ ഇ​ദ്ദേഹത്തിന്റെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur BankKaruvannur scam
News Summary - Karuvannur: The bail plea was moved for the affidavit of the accused
Next Story