കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രസിഡന്റടക്കം നാല് പ്രതികൾക്ക് ജാമ്യം
text_fieldsകൊച്ചി: തൃശൂരിലെ കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ബാങ്ക് ഭരണസമിതി പ്രസിഡന്റ് കെ. കെ. ദിവാകരൻ അടക്കം നാല് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.
ദിവകാരന് പുറമെ കോടികളുടെ വായ്പാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഭരണസമിതിയംഗങ്ങളായ ചക്രംപിള്ളി ജോസ്, വി.കെ. ലളിതൻ, എൻ. നാരായണൻ എന്നിവർക്കാണ് ജസ്റ്റിസ് വി. ഷേർസി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. വ്യാജ അംഗത്വം നൽകിയും വ്യാജരേഖകൾ ചമച്ചും 30 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

