കരുവന്നൂർ ബാങ്ക്: മൂന്ന് കോടി തട്ടിയത് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട്
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. വായ്പയിനത്തിൽ മൂന്ന് കോടി പ്രതികള്‍ തട്ടിയെടുത്തത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇത് സംബന്ധിച്ച് വ്യാജരേഖ ചമച്ചതിന് കേസെടുത്തു.
നിരവധി പേർക്ക് ഒരേ ആധാരത്തില്‍ ഒന്നിലധികം വായ്പ അനുവദിച്ചതായും പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ 10 വായ്പ വഴിവിട്ട് അനുവദിച്ചതായും രേഖകളുടെ പരിശോധനയിൽ കണ്ടെത്തി. ഒരാൾക്ക് 50 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകരുതെന്ന നിയമവും ലംഘിച്ചു. 11 പേർക്ക് 50 ലക്ഷത്തിന് മുകളിലാണ് വായ്പ നൽകിയത്. ഇത് തിരിച്ചുപിടിക്കാൻ നടപടിയുണ്ടായില്ല.

