Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കരുത്തേകാം കരുതലേകാം'...

'കരുത്തേകാം കരുതലേകാം' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കരുത്തേകാം കരുതലേകാം പദ്ധതിക്ക് തുടക്കം
cancel

കോ​ഴി​ക്കോ​ട്​: വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'ക​രു​ത്തേ​കാം ക​രു​ത​ലേ​കാം' പ​ദ്ധ​തി പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്​ ഉ​ദ്​​ഘ​ാട​നം എ​ന്‍റ​ർ​പ്ര​ണ​ര്‍ഷി​പ് ഡെ​വ​ല​പ്മെ​ന്‍റ്​ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ പി. ​ജാ​ന​കി നിർവഹിച്ചു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​വി. റ​ഹ്​​മാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം പി.​വി. റ​ഹ്​​മാ​ബി പി. ​ജാ​ന​കി​ക്ക്​ ചെ​ക്ക്​ ന​ൽ​കി​ നി​ർ​വ​ഹി​ച്ചു. തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം പീ​പ്ൾ ഫൗ​ണ്ടേ​ഷ​ൻ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ സ​ഫി​യ അ​ലി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മ​ണി​ക്കു​ട്ടി എ​സ്. പി​ള്ള​ക്ക്​ ചെ​ക്ക്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു. മ​ണി​ക്കു​ട്ടി എ​സ്. പി​ള്ള, വി.​എം.​വി. ഓ​ർ​ഫ​നേ​ജ്​ മാ​നേ​ജ​ർ റു​ഖി​യ റ​ഹീം എ​ന്നി​വ​രെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​സി. സാ​ബി​റ, കെ.​ടി. ന​സീ​മ എ​ന്നി​വ​ർ ആ​ദ​രി​ച്ചു.

ജി.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ശി​ഖ ഷി​റി​ൻ, 'വി​ങ്​​സ്'​ സം​സ്ഥാ​ന ട്ര​ഷ​റ​ർ ​സ​റീ​ന, മെ​സേ​ജ്​ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ഹീ​ദ അ​ബ്​​ദു​ൽ അ​സീ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​റു​ക്​​സാ​ന സ്വാ​ഗ​ത​വും സം​സ്ഥാ​ന ജ​ന​സേ​വ​ന കോ​ർ​ഡി​നേ​റ്റ​ർ പി. ​ലൈ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuthekam Karuthalekam project
News Summary - 'Karuthekam Karuthalekam' project Launched
Next Story