കാരുണ്യവഴിയുള്ള മരുന്ന് വിതരണം നിലച്ചു; നിർധന അർബുദരോഗികൾ ദുരിതത്തിൽ
text_fieldsതിരുവനന്തപുരം: പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്ന സൗജന്യ അർബുദചികിത്സ പദ്ധതിയായ സുകൃതത്തിലേക്ക് കാരുണ്യ ഫാര്‍മസി വഴിയുള്ള മരുന്ന് വിതരണം പൂര്‍ണമായും നിലച്ചു. പദ്ധതിയിലേക്ക് പുതിയരോഗികളെ രജിസ്റ്റർ ചെയ്യുന്നതും നിർത്തിവെച്ചു. സുകൃതം പദ്ധതി തുടങ്ങിയശേഷം അനുവദിച്ച 30 കോടി രൂപക്കുശേഷം ഒരു രൂപപോലും നല്കാത്തതിനാല് പദ്ധതിതന്നെ നിലച്ച മട്ടാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് 2014ല്‍ ആണ് ആര്.സി.സി, മലബാര്‍ കാന്‍സര്‍ സെൻറര്‍, എറണാകുളം ജനറല്‍ ആശുപത്രി, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളിലായി സുകൃതംപദ്ധതി തുടങ്ങിയത്. പ്രതിവര്‍ഷം 300 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിക്കായി ആകെ അനുവദിച്ചത് 30 കോടിരൂപ മാത്രം. പദ്ധതി തുടങ്ങിയതോടെ ചിലവേറി. ആശുപത്രികള്‍ മരുന്നുകള്‍ വാങ്ങിയ ഇനത്തില്‍ മാത്രം കോടികള്‍ ചെലവായി. എന്നാല്‍, കൂടുതല്‍തുക നല്കാന് സര്‍ക്കാര്‍ തയാറായില്ല. ഭരണംമാറിയപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ഇതിനിടെ കുടിശ്ശിക കൂടിയതോടെ മരുന്ന് നല്‍കുന്നത് മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് നിര്‍ത്തിെവച്ചു.
ചികിത്സമുടങ്ങുന്ന ഘട്ടമെത്തിയപ്പോള്‍ ആശുപത്രികള്‍ ഫണ്ട് വകമാറ്റി കുടിശ്ശിക തീര്‍ത്തു. ഇക്കാര്യം രേഖാമൂലം കോര്പറേഷെനയും സര്‍ക്കാറിനെയും അറിയിക്കുകയും ചെയ്തു. എന്നിട്ടും മരുന്ന് വിതരണം പുനഃസ്ഥാപിക്കാന്‍ മെഡിക്കല്‍ സർവിസസ് കോര്പറേഷന് തയാറായിട്ടില്ല. അതേസമയം പദ്ധതി നിര്‍ത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. തുക അനുവദിച്ചില്ലെങ്കില്‍ പദ്ധതി പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ സര്‍ക്കാറിന് പലവട്ടം കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
