കാരുണ്യമഴയിൽ സ്നേഹക്കുട ചൂടി
text_fieldsകോഴിക്കോട്: നേരംപോക്കിനായി ‘ലൈക്കും’ ’കമൻറും’ നിറക്കുകയല്ല ഹാൻറിക്രോപ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ. ഭിന്നശേഷിക്കാർക്ക് മറ്റാരുടെയും ആശ്രയമില്ലാതെ സാമ്പത്തിക സുരക്ഷിതത്വമൊരുക്കുന്ന തിരക്കിലാണ് ഹാൻറിക്രോപ്സ്. ജന്മനാ ശരീരം തളർന്നവരും അപകടം തളർത്തിയവരുമാണ് ഗ്രൂപ്പിലെ താരങ്ങൾ. കുട, മാല, വള, സോപ്പ്, ബാഗുകൾ, അച്ചാർ, കൗതുകവസ്തുക്കൾ തുടങ്ങിയവയെല്ലാം ഇൗ ഗ്രൂപ്പംഗങ്ങളുെട കരവിരുതിൽ വിരിയുന്നു. ആറുമാസം മുമ്പ് ഹാൻറിക്രോപ്സ് പിറവിയെടുക്കുന്നതിന് മുേമ്പ ഇത്തരം നിർമാണങ്ങൾ തുടങ്ങിയവരാണ് പലരും. എന്നാൽ, വിപണനവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും എളുപ്പമായത് ഹാൻറിക്രോപ്സിൽ അംഗമായ ശേഷമാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
മഴക്കാലം അരികിലെത്തിയിരിക്കേ ഇവരുടെ സ്നേഹക്കുട ചൂടാൻ കാര്യമായ തിരക്കാണ്. വിവിധ ജില്ലകളിലായി ഗ്രൂപ്പംഗങ്ങൾ നിർമിക്കുന്ന കുടകൾ എളുപ്പം വിറ്റുതീരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായതോടെ ഗൾഫിൽനിന്നടക്കം അന്വേഷിക്കുന്നതായി പുളിക്കൽ സ്വദേശി മുസ്തഫ പറമ്പൻ പറഞ്ഞു. മരത്തിൽനിന്ന് വീണ് ജീവിതം വീൽചെയറിലായ മുസ്തഫ ദിവസവും 20ലേറെ കുടകൾ നിർമിക്കുന്നുണ്ട്. ആയുർവേദ സോപ്പുകളും മുസ്തഫ വീൽചെയറിലിരുന്ന് യാഥാർഥ്യമാക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകൾ സഹായമെന്ന നിലയിൽ കുടകൾ മൊത്തമായി വാങ്ങാനും താൽപര്യപ്പെടുന്നുണ്ട്.
ഹാൻറിക്രോപ്സ് ഗ്രൂപ്പിൽ ചേർന്ന ശേഷം വിൽപന 50 ശതമാനത്തോളം കൂടി. ഭിന്നശേഷിക്കാരുെട കുട നിർമാണത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പെെട്ടന്ന് വൈറലായിരുന്നു.
40,000 പേരാണ് ഒരാഴ്ച്ചക്കകം ഇൗ വിവരം ഷെയർ ചെയ്തത്. അടുത്ത വർഷം ജനുവരി മുതൽ നിർമാണം തുടങ്ങി വിപണനം ഉഷാറാക്കാനാണ് അംഗങ്ങളുടെ തീരുമാനം. കോഴിക്കോട് സ്വദേശികളായ അഷ്റഫും പ്രേമദാസനും കണ്ണൂർ സ്വദേശി നാസറുമെല്ലാം കുട നിർമിച്ച് വിപണനം ചെയ്യുന്നുണ്ട്.
ഏറെക്കാലം മാധ്യമപ്രവർത്തകയായിരുന്ന ലേഖ എസ്. കുമാറാണ് ഹാൻറിക്രോപ്സ് എന്ന പേരിൽ ഫേസ്ബുക്ക് കൂട്ടായ്മക്ക് തുടക്കമിട്ടത്. ഭിന്നശേഷിക്കാരായ സൂരജ് െകാടുങ്ങല്ലൂരും പ്രീതയും മുസ്തഫയും പിന്തുണയേകി. ആറുമാസത്തിനിടെ 26,000ത്തിലേറെ അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.
തിരുവനന്തപുരത്ത് സംഘം നിലവിൽ വന്നു. തൃശൂരും കോഴിേക്കാട്ടും അപേക്ഷിച്ച് കാത്തിരിക്കുകയാണ്. കുടനിർമാണത്തിനും മറ്റുമുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ബാങ്ക് വായ്പയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ ആശ്വസമാകും. വിപണനത്തിന് ദിനൂപ് ഭാസ്കർ എന്ന ചെറുപ്പക്കാരെൻറ സഹായവുമുണ്ട്.
കുട നിർമാണം പഠിപ്പിക്കാൻ കോട്ടയം ബി.സി.എം കോളജിലെ കുട്ടികൾ പിന്തുണ ഏറ്റിട്ടുണ്ട്. കുട നിർമാണത്തിൽ പരിശീലനം നേടിയ ശേഷം വിവിധ ജില്ലകളിൽ പോയി പഠിപ്പിച്ചുെകാടുക്കാൻ ഇൗ വിദ്യാർഥികളും കൂടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
