Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകന്‍റെ കല്യാണത്തിന്...

മകന്‍റെ കല്യാണത്തിന് 200 മദ്റസ വിദ്യാർഥികൾക്ക് സദ്യ വിളമ്പി കരുണാകരൻ

text_fields
bookmark_border
മകന്‍റെ കല്യാണത്തിന് 200 മദ്റസ വിദ്യാർഥികൾക്ക് സദ്യ വിളമ്പി കരുണാകരൻ
cancel

മൂവാറ്റുപുഴ: പായിപ്ര ഇടശ്ശേരിക്കുടി കരുണാകരൻ ഇക്കുറിയും പതിവ്​ തെറ്റിച്ചില്ല. മകന്‍റെ കല്യാണ ചടങ്ങിന്‍റെ ആദ്യപന്തിയിൽതന്നെ 200 അയൽവാസികളും ഒരുമിച്ചിരുന്നു. വീട്ടുകാരൻതന്നെ മുന്നിൽനിന്ന്​ സ്​നേഹത്തോടെ കല്യാണസദ്യ വിളമ്പിയപ്പോൾ കഴിച്ചവർക്കും കണ്ടുനിന്നവർക്കുമെല്ലാം വയറും മനവും നിറഞ്ഞു.

പായിപ്ര സെൻട്രൽ ജുമാമസ്​ജിദിന്‍റെയും മുനവ്വിറുൽ ഇസ്​ലാം മദ്​റസയുടെയും അയൽവാസിയായ കരുണാകരന്‍റെ മകൻ മനോജിന്‍റെയും ഞാറക്കാട് സ്വദേശിനി അനിതയുടെയും വിവാഹം ഞായറാഴ്ചയായിരുന്നു. വിവാഹത്തിന്​ മദ്​റസയിൽനിന്ന്​ ക്ലാസ്​ കഴിഞ്ഞെത്തിയ 200ഓളം വിദ്യാർഥികളെ കരുണാകരൻ ആദ്യപന്തിയിൽതന്നെ ഭക്ഷണത്തിന്​ ഇരുത്തുകയായിരുന്നു.

വിദ്യാർഥികൾ മഹല്ല് പ്രസിഡന്റ് എം.എ. മുഹമ്മദ്, സെക്രട്ടറി പി.വി. ഹസൻ, മദ്​റസ സെക്രട്ടറി ഇ.പി. അബൂബക്കർ, ഇമാം സിദ്ദീഖ് റഹ്മാനി, അധ്യാപകൻ അൻഷാദ് ബാഖവി എന്നിവർക്കൊപ്പമാണ്​ സമീപത്തെ ഹാളിലേക്ക്​ എത്തിയത്​. വിദ്യാർഥികളെ സ്വീകരിക്കാൻ തിരക്കുകൾക്കിടയിലും കരുണാകരൻ കാത്തുനിന്നു. വിഭവസമൃദ്ധമായ സദ്യവിളമ്പിയും ഊട്ടിയും കുട്ടിക​ളെ സ​ന്തോഷിപ്പിച്ചു.

രണ്ട് വർഷം മുമ്പ് മകൾ മഞ്ജുഷയുടെ വിവാഹത്തിനും വിദ്യാർഥികൾക്ക് ഇദ്ദേഹം സദ്യ ഒരുക്കിയിരുന്നു. വീട്ടിലെ വിശേഷങ്ങൾക്കെല്ലാം തൊട്ടടുത്തുള്ള മദ്​റസ വിദ്യാർഥികൾക്ക് ഭക്ഷണം നൽകുക കരുണാകരന്‍റെയും ഭാര്യ ഷൈലയുടെയും പതിവാണ്. പായിപ്ര സെൻട്രൽ ജുമാമസ്ജിദിൽ എത്തി ഇമാമിനെക്കൊണ്ട് പ്രാർഥിപ്പിക്കാറുമുണ്ട്​. ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കരുണാകരൻ ചെറുവട്ടൂരിൽ കാർപെന്റർ വർക്ക്ഷോപ് നടത്തുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding functionsadya
News Summary - Karunakaran served Sadya to 200 madrasa students for his son's wedding
Next Story