Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് കാണാതായ ഏഴാം...

കൊല്ലത്ത് കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ഊർജിതം; സൈക്കിളും വസ്ത്രവും കായൽക്കരയിൽ കണ്ടെത്തി

text_fields
bookmark_border
കൊല്ലത്ത് കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ഊർജിതം; സൈക്കിളും വസ്ത്രവും കായൽക്കരയിൽ കണ്ടെത്തി
cancel

കൊല്ലം: കരുനാഗപ്പള്ളിയിൽ ഇന്നലെ കാണാതായ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതമാക്കി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിനെ (12)യാണ് കാണാതായത്.

വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു കുട്ടി. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ഫയർഫോഴ്സും പൊലീസും ഇന്നലെ അർധരാത്രി വരെ കായലിൽ തിരച്ചൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ന് രാവിലെ 6.30 ഓടെ ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ പുനരാരംഭിച്ചു.

ഇന്നലെ വൈകുന്നേരമാണ് കുട്ടി പുറത്ത് പോയത്. ​സൈക്കിളും ധരിച്ചിരുന്ന ജഴ്സിയും വീടിനടുത്തുള്ള കന്നേറ്റി കായലിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseMissing ChildKarunagappally NewsKerala News
News Summary - karunagappally boy missing: Search intensifies
Next Story