വിഷക്കായ കഴിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികൾ മരിച്ചു
text_fieldsകരുനാഗപ്പള്ളി: വിഷക്കായ കഴിച്ച് അവശനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ ദമ്പതികൾ മരിച്ചു. കുലശേഖരപുരം, ആദിനാട് വടക്ക് കാരാളി പടീറ്റതിൽ വീട്ടിൽ വിജയൻ (65), ഭാര്യ ഗീത (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വിഷക്കായ് ഉള്ളിൽചെന്ന് അവശനിലയിൽ വീടിെൻറ കിടപ്പുമുറിയിൽ കണ്ടെത്തിയത്.
രാവിലെയായിട്ടും മുറിക്ക് പുറത്തേക്ക് കാണാത്തതിനാൽ വീട്ടിലുള്ളവരും പരിസരവാസികളും ചേർന്ന് മുറി തുറന്നപ്പോഴാണ് ഇരുവരെയും വിഷക്കായ് ഉള്ളിൽചെന്നതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉടൻതന്നെ ഇരുവരെയും ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും വിജയൻ മരിച്ചിരുന്നു.
ഭാര്യ ഗീതയെ ഗുരുതരമായ നിലയിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് ആറ് മണിയോടെ അവരും മരിച്ചു. വിജയെൻറ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കരുനാഗപ്പള്ളി പൊലീസ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: ബിനീഷ്, ഗിരീഷ്
മരുമക്കൾ: നീതു, ശരണ്യ.
