Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഠനം നിർത്തിപ്പോയ...

പഠനം നിർത്തിപ്പോയ വിദ്യാർഥികൾക്കു വേണ്ടി വ്യാജ ഹാജർരേഖയും ചമച്ചു

text_fields
bookmark_border
പഠനം നിർത്തിപ്പോയ വിദ്യാർഥികൾക്കു വേണ്ടി വ്യാജ ഹാജർരേഖയും ചമച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ചു​ള്ള മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​ൻ  കോ​ള​ജു​ക​ൾ വ്യാ​ജ​രേ​ഖ​യും ച​മ​ച്ചു. ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​ൻ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ർ സം​ബ​ന്ധി​ച്ച്​ കോ​ള​ജ്​ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​ത്. ഒാ​ർ​ഡി​ന​ൻ​സി​ലെ വ്യ​വ​സ്​​ഥ പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​റി​റ്റ്​ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി. ​ശ്രീ​നി​വാ​സി​നെ നി​യ​മി​ച്ചി​രു​ന്നു. ര​ണ്ട്​ കോ​ള​ജി​ലും പ​ഠ​നം തു​ട​രു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​രം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ശ്രീ​നി​വാ​സ്​ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച മൂ​ന്നം​ഗ​സ​മി​തി കോ​ള​ജു​ക​ളി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. സ​മി​തി കോ​ള​ജി​ൽ എ​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ പ​ഠ​നം മ​തി​യാ​ക്കി​പ്പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വ​രെ കോ​ള​ജു​ക​ൾ ഹാ​ജ​ർ രേ​ഖ​യു​ണ്ടാ​ക്കി. ഇൗ ​രേ​ഖ​യാ​ണ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി​യ​ത്. പ്രി​ൻ​സി​പ്പ​ൽ​മാ​ർ ന​ൽ​കി​യ രേ​ഖ​ക​ൾ സ​ർ​ക്കാ​റി​ന്​ കൈ​മാ​റു​ന്ന ചു​മ​ത​ല മാ​ത്ര​മാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ നി​ർ​വ​ഹി​ക്കാ​നു​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി.​സി ഡോ.​എം.​കെ.​സി. നാ​യ​ർ പ​റ​ഞ്ഞു. ഇ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

 2017 മാ​ർ​ച്ചി​ൽ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം റ​ദ്ദു​ചെ​യ്​​ത പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ ഉ​ത്ത​ര​വ്​ ശ​രി​വെ​ച്ച്​ സു​പ്രീം​കോ​ട​തി വി​ധി വ​ന്നി​രു​ന്നു. ഇ​തോ​ടെ പ​ല വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ന​ൽ​കി​യ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട്​ മാ​നേ​ജ്​​മ​​െൻറി​നെ സ​മീ​പി​ച്ചി​രു​ന്നു. പ്ര​ശ്​​നം നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങി​യ​തോ​ടെ പ​ല​ർ​ക്കും ഗ​ഡു​ക്ക​ളാ​യി പ​ണം ന​ൽ​കി​യി​രു​ന്നു. ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം നി​ർ​ത്തി​പ്പോ​വു​ക​യും ചെ​യ്​​തു. ഇ​തി​നി​ടെ​യാ​ണ്​ മാ​നേ​ജ്​​മ​​െൻറ്​ കൂ​ടി പ​ങ്കാ​ളി​യാ​യി കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മു​ന്നി​ൽ നി​ർ​ത്തി ഒാ​ർ​ഡി​ന​ൻ​സി​നാ​യി നീ​ക്കം ന​ട​ത്തി​യ​ത്. 

പ​ഠ​നം തു​ട​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ത്ര​മേ പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ച്ച്​ ന​ൽ​കാ​ൻ ഒാ​ർ​ഡി​ന​ൻ​സി​ൽ വ്യ​വ​സ്​​ഥ​യു​ള്ളൂ.  ഒാ​ർ​ഡി​ന​ൻ​സ്​  നീ​ക്കം ല​ക്ഷ്യം ക​ണ്ട​തോ​ടെ പ​ഠ​നം നി​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട്​ കോ​ള​ജു​ക​ൾ ഹാ​ജ​ർ രേ​ഖ​യു​ണ്ടാ​ക്കി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള സം​ഘ​ത്തി​ന്​ കൈ​മാ​റി. ഇൗ ​രേ​ഖ​യാ​ണ്​ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ബി. ​ശ്രീ​നി​വാ​സി​ന്​ കൈ​മാ​റി​യ​ത്. നേ​ര​ത്തേ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​നാ​യും ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​​​െൻറ രേ​ഖ​ക​ളി​ൽ ജ​സ്​​റ്റി​സ്​ ജ​യിം​സ്​ ക​മ്മി​റ്റി കൃ​ത്രി​മം ക​ണ്ടെ​ത്തി​യി​രു​ന്നു. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക്ക്​ പ​ക​രം വി​ദ്യാ​ർ​ഥി​യു​ടെ ഒ​പ്പോ തീ​യ​തി​യോ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പാ​ണ്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച​ത്. ഇ​തെ​ല്ലാം ക​ണ്ടെ​ത്തി​യാ​ണ്​ പ്ര​വേ​ശ​നം ജ​യിം​സ്​ ക​മ്മി​റ്റി റ​ദ്ദു​ചെ​യ്​​ത​ത്. കേ​സ്​ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​പ്പോ​ഴും വ്യാ​ജ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ന്​ കോ​ള​ജു​ക​ൾ വി​മ​ർ​ശ​നം നേ​രി​ട്ടി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarunamalayalam newsKannur Medical Colleges
News Summary - Karuna, Kannur Medical Colleges -Kerala News
Next Story