കരുണ സംഗീത പരിപാടി: ആഷിഖ് അബു അടക്കമുള്ളവർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്ചിറ്റ്
text_fieldsകൊച്ചി: കരുണ സംഗീത പരിപാടിയുടെ പണമിടപാട് സംബന്ധിച്ച വിവാദത്തിൽ സംവിധായകന് ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്, സംഗീത സംവിധായകന് ബിജിപാല്, ഷഹബാസ് അമന് തുടങ്ങിയവര്ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്ചിറ്റ്. പണ മിടപാടില് തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്. എന്നാല്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാന് കാലതാമസം വരുത്തിയതില് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നായിരുന്നു പരാതി. ജില്ല കലക്ടർക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യറാണ് പരാതി നൽകിയത്. എറണാകുളം ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിനായിരുന്നു അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി സംഘാടകരുടെ മൊഴിയെടുത്തിരുന്നു.
വിവാദത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ രൂക്ഷ തർക്കം നടക്കുകയും സംഘാടകർക്കെതിരെ ഹൈബി ഈഡൻ എം.പി അടക്കമുള്ളവർ രംഗത്തുവരികയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
