ചരിത്ര സ്മാരക പദവി പ്രതീക്ഷയിൽ കരുമാടി മുസാവരി ബംഗ്ളാവ്
text_fieldsആലപ്പുഴ:വീണ്ടുമൊരു ഗാന്ധി ജയന്തി കടന്ന് വരുേമ്പാഴും രാഷ്ട്രപിതാവ് മഹാത്മാഗാന്ധി താമസിച്ച കരുമാടിയിലെ മുസാവരി ബംഗ്ലാവ് ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യം യാഥാർത്ഥ്യമായില്ല. വൈക്കം സത്യാഗ്രഹത്തിൽ പെങ്കടുക്കാനായി 1937ല്‍ തിരുവനന്തപുരത്ത് നിന്നുള്ള യാത്രാമധ്യേയാണ് ഗാന്ധിജി കരുമാടിയിലെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് പാതയോരങ്ങളിലും ജലപാതയ്ക്കരികിലും പണിതീര്‍ത്ത വിശ്രമകേന്ദ്രങ്ങളാണ് മുസാവരി ബംഗ്ലാവുകൾ.അറബിയിലും പേർഷ്യനിലും യാത്രക്കാരൻ എന്ന് അർത്ഥം വരുന്ന മുസാഫിറിൽ നിന്നാണ് യാത്രക്കാർക്കായുള്ള വിശ്രമാലയം എന്ന അർത്ഥത്തിൽ മുസാവരി ബംഗ്ലാവ് ഉണ്ടായത്. ഉറുദുവിലും ഹിന്ദിയിലും മുസാഫിറിന് യാത്രക്കാരൻ എന്ന് തന്നെയാണ് പറയുന്നത്.
കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതയിലെ കരുമാടി കനാല്‍ തീരത്തെ മുസാവരി ബംഗ്ലാവ് ബ്രിട്ടീഷുകാര്‍ പോയതോടെ പൊതുമരാമത്ത് വകുപ്പിെൻറ അധീനതയിലായി. നിലവിൽ അമ്പലപ്പുഴ റോഡ്സ് സെക്ഷനും തകഴി ബ്രിഡ്ജസ് ഡിവിഷനും ബംഗ്ളാവിെൻറ ഒരുവശത്തും കരുമാടി സർക്കാർ ആയുര്‍വേദ ആശുപത്രി മറുവശത്തും പ്രവര്‍ത്തിക്കുകയാണ്. ജില്ലാ ടാര്‍ സ്റ്റോറും ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ഇവിടെ പ്രവര്‍ത്തനം തുടങ്ങി.നിറച്ചതും ഒഴിഞ്ഞതുമായ ടാർവീപ്പകൾ അവിടെ സൂക്ഷിക്കുന്നത് അഭംഗിയാണെന്ന ബോധം ദൗർഭാഗ്യവശാൽ അധികാരികൾക്ക് ഇത് വരെ തോന്നിയിട്ടില്ല. ചുരുങ്ങിയത് ഒന്നര നൂറ്റാണ്ടെങ്കിലും പഴക്കമുള്ള നാട്ടുമാവുകളും നിരവധി ഒൗഷധ വൃക്ഷങ്ങളും മുസാവരി ബംഗ്ലാവിൽ തണൽ വിരിച്ച് നിൽക്കുന്നുണ്ട്. വളരെ വലിയൊരു അടുക്കള ഇതിനോടകം പൊളിച്ചു മാറ്റപ്പെട്ടു.ബംഗ്ളാവിെൻറ ഭാഗമായുള്ള വലിയ ശൗചാലയ സമുച്ചയം റോഡ് വികസനത്തിെൻറ ഭാഗമായി പൊളിച്ച് കളഞ്ഞിരുന്നു.കാലപ്പഴക്കത്താല്‍ ബംഗ്ളാവ് നാശത്തിെൻറ വക്കിലാണ്.മരത്തിെൻറ ഭാഗങ്ങൾ പലപ്പോഴായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ജീര്‍ണ്ണാവസ്ഥയിൽ തന്നെയാണ്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിലെ റെയിൽവേ ട്രാക്ക്-പൂത്തറ റോഡിന്റെ നിർമാണം ഉദ്ഘാടനം നിർവഹിക്കവെ മുസാവരി ബംഗ്ലാവ് മൂന്നു കോടി ചെലവഴിച്ചു പൈതൃക സ്മാരകമാക്കുമെന്ന് പൊത്മരാമത്ത് മന്ത്രി ജി.സുധാകരൻ നടത്തിയ പ്രസ്താവനയെ ബംഗ്ളാവ് ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നാണ് ആവശ്യം ഉന്നയിക്കുന്ന ന്ധിജിയെ സ്നേഹിക്കുന്നവരിലെല്ലാം പ്രതീക്ഷ സമ്മാനിച്ചിരുന്നു. ഇതിന് പുറമെ സ്മാരകത്തിന് സമീപം ആറുകോടി മുടക്കി മറ്റൊരു ആധുനിക അതിഥി മന്ദിരം നിര്‍മിക്കുകയും അവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്യുമെന്നുമുള്ള മറ്റൊരു പ്രസ്താവനയും വരികയുണ്ടായി.ആലപ്പുഴയിലെ ഗാന്ധിയൻ ദർശന വേദി കഴിഞ്ഞ കുറേ നാളുകളായി ഇൗ ആവശ്യം ഉന്നയിച്ച് വരുന്നുണ്ട്.കരുമാടിയിലെ സാമൂഹിക പ്രസ്ഥാനമായ കരുമാടിക്കുട്ടൻസ് ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികളെ പെങ്കടുപ്പിച്ച് കൊണ്ട് പദയാത്രയും മത്സരങ്ങളും നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
