Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയസ്സ്​ 102; കോവിഡിനെ...

വയസ്സ്​ 102; കോവിഡിനെ തറപറ്റിച്ച് കാർത്യായനി മുത്തശ്ശി

text_fields
bookmark_border
വയസ്സ്​ 102; കോവിഡിനെ തറപറ്റിച്ച് കാർത്യായനി മുത്തശ്ശി
cancel
camera_alt

കാ​ർ​ത്യാ​യ​നി

ആ​റാ​ട്ടു​പു​ഴ (ആ​ല​പ്പു​ഴ): കോ​വി​ഡി​നെ തോ​ൽ​പി​ക്കാ​ൻ​ത​ക്ക പ്രാ​യ​മ​ല്ലാ​തി​രു​ന്നി​ട്ടും കാ​ർ​ത്യാ​യ​നി മു​ത്ത​ശ്ശി പൊ​രു​തി ജ​യി​ച്ചു. ''102 അ​ത്ര വ​ലി​യ പ്രാ​യ​മൊ​ന്നു​മ​ല്ല മ​ക്ക​ളേ'' എ​ന്നാ​ണ് മു​ത്ത​ശ്ശി​യു​ടെ പ​ക്ഷം. കോ​വി​ഡി​ന് പ്രാ​യ​ത്തെ​യെ​ങ്കി​ലും ബ​ഹു​മാ​നി​ച്ചു കൂ​ടെ​യെ​ന്ന് മ​ക്ക​ളും സ​ര​സ​മാ​യി ചോ​ദി​ക്കു​ന്നു.

ആ​റാ​ട്ടു​പു​ഴ ക​ള്ളി​ക്കാ​ട് കൊ​ച്ചേം​പ​റ​മ്പി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ ശ​ങ്ക​ര​െൻറ ഭാ​ര്യ കാ​ർ​ത്യാ​യ​നി​ക്കും കു​ടും​ബ​ത്തി​നും ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. മ​ക​ൾ ഗീ​ത​ക്കും ഇ​വ​രു​ടെ മ​ക​ൾ ബി​ബി​ത​ക്കു​മാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് കാ​ർ​ത്യാ​യ​നി അ​മ്മ​ക്കും ഗീ​ത​യു​ടെ മ​ക​ൻ ആ​ദ​ർ​ശ്, ഭാ​ര്യ സി​നി, ചെ​റു​മ​ക്ക​ളാ​യ അ​മോ​ദ്, അ​ജിം​ക്യ, മൃ​ദു​ൻ എ​ന്നി​വ​രെ​യും ബാ​ധി​ച്ചു. എ​ല്ലാ​വ​രെ​യും ഹ​രി​പ്പാ​ട് മാ​ധ​വ ജ​ങ്ഷ​നി​ലു​ള്ള സ​ർ​ക്കാ​റി​െൻറ കോ​വി​ഡ് ട്രീ​റ്റ്മെൻറ്​ സെൻറ​റി​ലേ​ക്ക് മാ​റ്റി.

ശ്വാ​സം​മു​ട്ട​ൽ, ഉ​യ​ർ​ന്ന ശ​രീ​രോ​ഷ്മാ​വ്, വ​യ​റി​ള​ക്കം എ​ന്നി​വ​യാ​യി​രു​ന്നു എ​ല്ലാ​വ​രി​ലും പൊ​തു​വാ​യു​ണ്ടാ​യ ല​ക്ഷ​ണം. ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്ന കാ​ർ​ത്യാ​യ​നി ഇ​തോ​ടെ അ​വ​ശ​യാ​യി. അ​മ്മ​യു​ടെ കാ​ര്യ​ത്തി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക. ഓ​ർ​മ ന​ഷ്​​ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലേ​ക്ക് കാ​ർ​ത്യാ​യ​നി​യെ​ത്തി.

മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തോ​ടെ ചി​കി​ത്സ അ​വി​ടെ​ത്ത​ന്നെ തു​ട​ർ​ന്നു. പുെ​ണ​യി​ലു​ള്ള ഗീ​ത​യു​ടെ മ​ക​ൻ ഡോ. ​ഗി​രി​ധ​റും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ​ത​ന്നെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. തു​ട​ർ​ചി​കി​ത്സ വീ​ട്ടി​ലാ​യി​രു​ന്നു.

ന​ന്നാ​യി സം​സാ​രി​ക്കു​ക​യും ക​വി​ത ചൊ​ല്ലു​ക​യും പ​ത്രം വാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന അ​മ്മ ഇ​പ്പോ​ൾ പ​ഴ​യ അ​വ​സ്ഥ​യി​ലെ​ത്തി​യെ​ന്ന് ഗീ​ത പ​റ​ഞ്ഞു. ഒ​രു​നൂ​റ്റാ​ണ്ട് കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ൽ പ​ല​തും ക​ണ്ടി​ട്ടു​ണ്ട്. ഒ​ടു​വി​ൽ കോ​വി​ഡി​നെ​യും കാ​ണാ​ൻ പ​റ്റി​യെ​ന്ന് കാ​ർ​ത്യാ​യ​നി മു​ത്ത​ശ്ശി പ​റ​യു​ന്നു. ജീ​വി​തം പ​ല​ത് ക​ണ്ട കാ​ർ​ത്യാ​യ​നി​യോ​ടാ​ണ് ഇ​ന്ന​ലെ കു​രു​ത്ത കോ​വി​ഡ് മു​ട്ടാ​ൻ നോ​ക്കി​യ​തെ​ന്ന് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ചെ​റു​മ​ക​ൾ ബി​ബി​ത ത​മാ​ശ​യാ​യി പ​റ​ഞ്ഞു.

പേ​ര​മ​ക്ക​ളോ​ടൊ​പ്പം പാ​ട്ടു​പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും മു​ത്ത​ശ്ശി വീ​ണ്ടും ലോ​ക​വി​ല്ല​ൻ കോ​വി​ഡി​നെ ത​റ​പ​റ്റി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arattupuzhacovid 19elderly women
News Summary - karthyayani amma aged 102 defeated covid
Next Story