Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തും ജയിക്കണം,...

പത്തും ജയിക്കണം, കമ്പ്യൂട്ടറും പഠിക്കണം; കാർത്യായനിയമ്മ ഉറച്ചുതന്നെ

text_fields
bookmark_border
karthayani-amma
cancel

തി​രു​വ​ന​ന്ത​പു​രം: ‘പ​ത്താം​ത​രം ജ​യി​ക്ക​ണം, പി​ന്നെ ക​മ്പ്യൂ​ട്ട​റും പ​ഠി​ക്ക​ണം’; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​നോ​ട്​ കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ ഉ​റ​ച്ച മ​റു​പ​ടി. സാ​ക്ഷ​ര​ത മി​ഷ​​​െൻറ അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി​യ 96കാ​രി സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​ദ​ര​വും ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ഗ്ര​ഹം തു​റ​ന്നു​പ​റ​ഞ്ഞ​ത്. പ​ഠി​ക്ക​ണ​മെ​ന്ന് തോ​ന്നാ​ൻ കാ​ര​ണ​മെ​ന്തെ​ന്ന​ മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യ​ത്തി​ന്​ ‘പി​ള്ളാ​രൊ​ക്കെ പ​ഠി​ക്കു​ന്ന​തു കാ​ണു​മ്പോ​ൾ ഒ​രു പൂ​തി’ എ​ന്നാ​യി​രു​ന്നു ഒ​ന്നാം റാ​ങ്കു​കാ​രി​യു​ടെ മ​റു​പ​ടി.

എ​ല്ലാം വാ​യി​ക്കും, എ​ങ്കി​ലും ക​വി​ത​യോ​ടാ​ണ് ക​മ്പ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഒ​രു ക​വി​ത ചൊ​ല്ലാ​മോ എ​ന്നാ​യി മു​ഖ്യ​മ​ന്ത്രി​യും സു​ഗ​ത​കു​മാ​രി​യും. ച​ങ്ങ​മ്പു​ഴ​യു​ടെ ‘മ​ല​ര​ണി​ക്കാ​ടു​ക​ൾ തി​ങ്ങി​വി​ങ്ങി....’ അ​വ​ർ ചൊ​ല്ലി. ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്തി​​​െൻറ വാ​ഹ​ന​ത്തി​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന​ു മു​ന്നി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ ത​ന്നെ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ അടക്കം കാ​ർ​ത്യാ​യ​നി​യ​മ്മ​യെ വ​ള​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​രീ​ക്ഷാ​ർ​ഥി എ​ന്ന നി​ല​യി​ൽ കാ​ർ​ത്യാ​യ​നി​യ​മ്മ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഹ​രി​പ്പാ​ട് ചേ​പ്പാ​ട് സ്വ​ദേ​ശി കാ​ർ​ത്യാ​യ​നി​യ​മ്മ​ക്ക്​ 100ൽ 98 ​മാ​ർ​ക്കാ​ണ്​ ല​ഭി​ച്ച​ത്. അ​ക്ഷ​ര​ല​ക്ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsKarthayani ammaLiteracy programme
News Summary - Karthayani amma in kerala government literasy programme-Kerala news
Next Story