Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജിയിലെ...

എം.ജിയിലെ അധ്യാപകനെതിരെ ലൈംഗിക പീഡനാരോപണം: പരാതി നൽകിയത്​ കർണാടക യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥിനി

text_fields
bookmark_border
എം.ജിയിലെ അധ്യാപകനെതിരെ ലൈംഗിക പീഡനാരോപണം: പരാതി നൽകിയത്​ കർണാടക യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥിനി
cancel

കോട്ടയം: എം.ജി സർവകലാശാല ഇന്‍റർ യൂനിവേഴ്സിറ്റി സെന്‍ററിലെ അധ്യാപകനെതിരെ ലൈംഗികപീഡന പരാതി നൽകിയത്​ കർണാടക സെൻട്രൽ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥിനി. വിഷയത്തിൽ കർണാടക സർവകലാശാല ഇടപെട്ടതായാണ്​ വിവരം. വിദ്യാർഥിനി ട്രോമയിലാണെന്നും ഇതേതുടർന്ന്​ വീട്ടിലേക്ക് മടങ്ങിയെന്നുമാണ്​​ സർവകലാശാല അധികൃതർ അറിയിച്ചിട്ടുള്ളത്​.

സ്‌കൂൾ ഓഫ് ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്‌സിലെ അധ്യാപകനാണ്​ ആരോപണവിധേയൻ. ​ഈ മാസം അഞ്ച്​, ആറ്​ തീയതികളിൽ കുടിയേറ്റം സംബന്ധിച്ച സെമിനാറിൽ പ​ങ്കെടുക്കാനാണ്​ പെൺകുട്ടി എം.ജി സർവകലാശാലയിലെത്തിയത്​. സെമിനാറിനുശേഷം ഫീൽഡ്​ വിസിറ്റിന്​ എറണാകുളത്തുപോയി. ഇവിടെവെച്ച്​ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി.

നാട്ടിലേക്ക്​ മടങ്ങുന്നതിനിടെ ​പെൺകുട്ടി സർവകലാശാല രജിസ്​ട്രാർക്ക്​ വിവരം അറിയിച്ച്​ എസ്​.എം.എസ്​ അയച്ചു. രജിസ്​ട്രാറുടെ നിർദേശപ്രകാരം ഇ-മെയിൽ വഴിയും പരാതി നൽകി. ഇത്​ രജിസ്​ട്രാർ മുദ്രവെച്ച കവറിൽ വൈസ്​ ചാൻസലർക്കും ഇന്‍റേണൽ കമ്മിറ്റിക്കും ​കൈമാറുകയായിരുന്നു. ഇന്‍റേണൽ കമ്മിറ്റി റി​പ്പോർട്ട്​ അനുസരിച്ച്​, പൊലീസിന്​ കൈമാറുക അടക്കം തുടർനടപടികൾ സ്വീകരിക്കുമെന്ന്​​​ രജിസ്​ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു​.

അതേസമയം, ആരോപണവിധേയൻ ഇടതുസംഘടന പ്രവർത്തകനായതിനാൽ അധികൃതർ പരാതി ഒതുക്കാൻ ​ശ്രമിക്കുന്നുവെന്ന്​​ ആക്ഷേപം ഉയർന്നിട്ടുണ്ട്​. സംഭവം നടന്നത്​ സർവകലാശാലക്കുള്ളിൽ അല്ലാത്തതിനാലും പരാതിക്കാരി മറ്റൊരു സംസ്ഥാനത്തുനിന്നുള്ള പെൺകുട്ടി ആയതിനാലും പരാതി പൊലീസിന്​ കൈമാറണമെന്നാണ്​ ഒരുവിഭാഗം അധ്യാപകരുടെ അഭിപ്രായം. വിദ്യാർഥിനിയുടെ പരാതി ഉടൻ പൊലീസിന്​ കൈമാറണമെന്നും അല്ലാത്ത പക്ഷം സർവകലാശാലയിലേക്ക്​​ മാർച്ച്​ നടത്തുമെന്നും​ മുൻ സിൻഡിക്കേറ്റ്​ അംഗം ജോർജ്​ വർഗീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversitySexual HarassmentKarnataka Central University
News Summary - Karnataka University student filed asexual harassment complaint against teacher in M.G
Next Story