Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീഡിയോയിൽ ബലാത്സംഗ ആരോപണം വന്നതിന് പിന്നാലെ സന്യാസിയെ മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
വീഡിയോയിൽ ബലാത്സംഗ ആരോപണം വന്നതിന് പിന്നാലെ സന്യാസിയെ മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

കർണാടകയിലെ ലിംഗായത്ത് സന്യാസിയെ ബെലഗാവി ജില്ലയിലെ മഠത്തിൽ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ഗുരു മടിവാളേശ്വർ മഠത്തിലെ സന്യാസിയായ ബസവ സിദ്ധലിംഗ സ്വാമിയെയാണ് അനുയായികളും പരിചാരകരും അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തി​ന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണകാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കുറിപ്പിന്റെ ഉള്ളടക്കം ഇതുവരെ അറിവായിട്ടില്ല. കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് സന്യാസി അസ്വസ്ഥനായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അടുത്തിടെ പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയിൽ ഇയാളുടെ പേരും ഇരയായ സ്ത്രീകൾ പരാമർശിച്ചിരുന്നു.

ഈ മാസം ആദ്യം, സംസ്ഥാനത്തെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വർഷങ്ങളായി തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് രണ്ട് പെൺകുട്ടികളും ആരോപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Seer Found Dead At His Mutt
Next Story