കേരളത്തിലേക്ക് കർണാടക ആർ.ടി.സിയുടെ സ്പെഷൽ സർവിസ്
text_fieldsബംഗളൂരു: ലോക്ഡൗണിൽ കർണാടകയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവർക്കായി കർണാടക ആർ.ടി.സി സ്പെഷൽ സർവിസ് നടത്തും. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്ര,തെലങ്കാന സംസ്ഥാനങ്ങളിലേക്കാണ് സർവിസ്. ഇതിനായി തത്ക്കാൽ നിരക്കിൽ ബുക്കിങ് ആരംഭിച്ചു. കേരളത്തിെൻറ അനുമതി ലഭിച്ചാൽ ചൊവ്വാഴ്ച മുതൽ സർവിസ് ആരംഭിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ചക്കായി കർണാടക ആർ.ടി.സി നോഡൽ ഒാഫിസറെ നിയമിച്ചു.
യാത്രാസേവനം ലഭിക്കാൻ കർണാടകയുടെ സേവന പോർട്ടലായ സേവാസിന്ധുവിൽ രജിസ്റ്റർ ചെയ്യുന്നതിനുപുറമെ അതത് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്ര അനുമതിയും വേണം. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് സേവാ സിന്ധു പാസിന് പുറമെ നോർക്ക നൽകുന്ന പാസും വേണം. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവിസ് നടത്തുകയെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഒരു ബസിൽ 25 പേരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. തത്ക്കാൽ നിരക്കായതിനാൽ ഇരട്ടി ചാർജ് നൽകേണ്ടിവരും.
എ.െഎ.കെ.എം.സി.സി നേതൃത്വത്തിൽ കർണാടക ആർ.ടി.സി ബസുകൾ വാടകക്കെടുത്ത് മലയാളികളെ കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി 9036162645, 9886300573 നമ്പറുകളിൽ ഹെൽപ്ലൈൻ എ.െഎ.കെ.എം.സി.സി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
