Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ന്​ അതിർത്തിയടച്ച...

അന്ന്​ അതിർത്തിയടച്ച കർണാടക ഇന്ന്​ തേടുന്നത്​ കേരളമാതൃക

text_fields
bookmark_border
അന്ന്​ അതിർത്തിയടച്ച കർണാടക ഇന്ന്​ തേടുന്നത്​ കേരളമാതൃക
cancel

ബംഗളൂരു:  കേരളത്തിൽ കോവിഡ്​ കേസുകൾ ഉയർന്നിരുന്ന സാഹചര്യത്തിൽ കർണാടക സർക്കാർ അതിർത്തികൾ അടച്ചിട്ടതും ഇതിനെത്തുടർന്ന്​ ഇരുസംസ്ഥാനങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളുമെല്ലാം പഴങ്കഥ. ഇപ്പോൾ കോവിഡ് പ്രതിരോധത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ മാതൃകയാണെന്നും കേരളത്തിൽ മരണനിരക്ക് കുറക്കാനായത് വലിയ നേട്ടമാണെന്നുമുള്ള അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ കർണാടകയുടെ കോവിഡ് വാർ റൂമി​​​​​െൻറ ചുമതലയുള്ള മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ. 

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് കേരളം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുന്നതിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ കേരളത്തി​​​​​െൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യിരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് മം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടു​ന്ന മേഖലയിലെ സ​ർ​ക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകരു​െതന്ന്​ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വിറക്കിയിരുന്നു. ഇതിനെത്തുടർന്ന്​ കേരളത്തിലെ നിരവധി രോഗികൾ അതിർത്തി കടന്നുള്ള​ ചികിത്സ ലഭിക്കാതെ മരണപ്പെട്ടിരുന്നു. 

കര്‍ണാടകത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും മരണനിരക്ക് ആശങ്കയുയര്‍ത്തുന്നതാണ്. മരണനിരക്ക് കുറക്കുന്നതിൽ കേരളം മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അതിനാലാണ് കേരള ആരോഗ്യ മന്ത്രിയുമായി വിഡിയോ കോൺഫറൻസ് നടത്തിയതെന്നും സുധാകർ പറഞ്ഞു. 

ആരോഗ്യ മേഖല വളരെ ശക്തമായ കേരളത്തിൽ രോഗലക്ഷണം പ്രകടമാകുമ്പോൾതന്നെ ആളുകൾ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടുന്നു. നിർഭാഗ്യവശാൽ കർണാടകത്തിൽ അവസാന മണിക്കൂറിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള രോഗികൾ ചികിത്സ തേടുന്നത്. ഇത് മരണസംഖ്യ ഉയരാൻ കാരണമാവുകയാണ്. രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലെത്തുമ്പോൾ മനുഷ്യസഹജമായ ഒരു സംവിധാനത്തിനും അവരുടെ ജീവൻ രക്ഷിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വൈറസ് പ്രതിരോധത്തിന് കേരളത്തിന് സഹായകമായത് താലൂക്ക് തലത്തിലുള്ള നല്ല ആരോഗ്യ സംവിധാനങ്ങളാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. കർണാടക സർക്കാർ നൽകുന്ന മികച്ച ചികിത്സയെയും ആധുനിക സാങ്കേതിക വിദ്യയിലൂടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനെയും ശൈലജ ടീച്ചർ അഭിനന്ദിച്ചു. 

വരും ദിവസങ്ങളിലും ഇത്തരം വിഡിയോ കോൺഫറൻസ് നടത്താൻ ഇരു മന്ത്രിമാരും തീരുമാനിച്ചു. ക്വാറൻറീന്‍ രീതികള്‍, മുന്‍കരുതല്‍ നടപടികള്‍, ഹോം ക്വാറൻറീന്‍, ഐസൊലേഷന്‍ വാര്‍ഡിലെ തയാറെടുപ്പുകള്‍, പരിശോധന, ചികിത്സാരീതി, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കുന്ന ചികിത്സ, സ്വകാര്യ മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala modelmalayalam newsKK Shailaja Teacher
News Summary - karnataka praises kerala health malayalam news
Next Story