അതിർത്തി കടക്കാൻ ശ്രമം; കല്ലേറിൽ കർണാടക പൊലീസുകാർക്ക് പരിക്ക്
text_fieldsബംഗളൂരു: കാസർകോട് ജില്ലയിൽനിന്നും സുള്ള്യ താലൂക്കിലെ മുരൂർ ചെക് പോസ്റ്റ് വഴി ദക ്ഷിണ കന്നഡയിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് കർണാടക പൊലീസിനുനേരെ കല്ലെറിഞ്ഞു. ചെ ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.
കാസർകോടുനിന്നും ബൈക്കിൽ വന്ന സിനാൻ എന്ന യുവാവ് അതിർത്തി കടക്കാൻ ശ്രമിച്ചു. പൊലീസുകാർ ഇയാളെ തടഞ്ഞതോടെ തർക്കമായി. കല്ലെറിഞ്ഞശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. പൊലീസ് ജീപ്പിെൻറ ചില്ലും കല്ലേറിൽ തകർന്നു. സുള്ള്യ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഭാസ്കർ പ്രസാദ്, കോൺസ്റ്റബിൾ രാമനായിക് എന്നിവർക്കാണ് പരിക്കേറ്റത്. സുള്ള്യ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
