കർണാടക സ്വദേശിനിയുടെ കൊലപാതകം: പ്രതി പിടിയിൽ
text_fields
കാസർകോട്: കർണാടക ഗദക് ജില്ലയിലെ അന്തൂർ ബന്ദൂർ സ്വദേശി വീരഭദ്രപ്പയുടെ മകളും വിദ്യാനഗർ ചാല റോഡിലെ വാടക വീട ്ടിൽ താമസക്കാരിയുമായിരുന്ന സരസ്വതി(35) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സരസ്വതിയുടെ കൂടെ താമസി ച്ചു വരികയായിരുന്ന കര്‍ണാടക ബെല്‍ഗാം കസബാഗിലെ ചന്ദ്രു രമേശ് കാബ്ലെ എന്ന സുനിലാ(39)ണ് പിടിയിലായത്.
കര്‍ണാടക ഷിമോഗയിലെ തീർഥഹള്ളിയിൽ വെച്ചാണ് കാസർകോട് സി.െഎ വി.വി. മനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തല ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.
അഞ്ച് മാസമായി സരസുവിനൊപ്പമായിരുന്നു ചന്ദ്രു താമസിച്ചുവന്നിരുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് വ്യാഴാഴ്ച രാവിലെയാണ് സരസുവിനെ മുറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
