തിരുവനന്തപുരം: ജൂലൈ 30, 31 തീയതികളില്‍ നടക്കുന്ന കർണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി.
അവിടെനിന്ന് കർണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകാം. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്.
പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തി വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴു ദിവസം റൂം ക്വാറൻറീനില്‍ കഴിയണം. അഞ്ചാം ദിവസം ആൻറിജന്‍ ടെസ്റ്റിന് വിധേയരാകുകയും വേണം.