എന്താണ് സിദ്ധരാമയ്യയെ കുടുക്കിയ മുഡ ഭൂമിയിടപാട്....
text_fieldsബംഗളൂരു:കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധികാര കസേരയിൽ വലിയ രീതിയിൽ വേട്ടയാടിയ അഴിമതി ആരോപണമായിരുന്നു മുഡ കേസ്. ഭാര്യക്ക് ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട് കേസ് സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ ആയുധമാക്കി.
ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനെക്കാള്‍ മൂല്യമേറിയ ഭൂമി സ്ഥലം പകരം നല്‍കി എന്നതാണ് മുഡ അഴിമതി. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ മുഡയുടെ ഭൂമിയിടപാട് കേസ്.സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിന് പകരമായി കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകള്‍ പകരം നല്‍കിയെന്നുമാണ് ആരോപണം.
പാര്‍വതിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് ഇവര്‍ക്ക് പകരം നല്‍കിയതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൂവായിരം കോടി മുതല്‍ നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
മുഡ ഭൂമിയിടപാടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയക്കും ഭാര്യക്കും മറ്റ് രണ്ട് പേർക്കും ക്ലീൻചിറ്റ്. തെളിവുകളുടെ അഭാവത്തിൽ കർണാടക ലോകായുക്തയാണ് മൂവർക്കും ക്ലീൻചിറ്റ് നൽകിയത്. സിവിൽ കേസാണ് മൂവർക്കുമെതിരെ ഉള്ളതെന്നും ഇതിന് ക്രിമിനൽ നടപടി ക്രമത്തിന്റെ ആവശ്യമില്ലെന്നും ലോകായുക്ത വിലയിരുത്തി.
കേസിൽ പരാതി നൽകിയ മാധ്യമപ്രവർത്തക സ്നേഹമയി കൃഷ്ണക്ക് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ സംബന്ധിച്ച് ലോകായുക്ത നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിൽ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

