Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളിയുടെ യാത്ര...

മലയാളിയുടെ യാത്ര മുട്ടുന്നു, കേരളത്തെ വിലക്കുന്നത്​ കേന്ദ്രനിർദേശം മറികടന്ന്​

text_fields
bookmark_border
travel restriction
cancel
camera_alt

Image courtesy: Indian Express

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്ക്​ പെ​ർ​മി​റ്റോ പാ​സോ ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്ന 'അ​ൺ​ലോ​ക്​ -നാ​ലി​ലെ' കേ​ന്ദ്ര​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി മ​ല​യാ​ളി​ക​ളു​ടെ യ​ാ​ത്ര മു​ട്ടി​ക്കു​ന്നു. മ​ഹാ​രാ​ഷ്​​ട്ര​​ക്കും ക​ർ​ണാ​ട​ക​ക്കും ​പി​ന്നാ​ലെ, ഡ​ൽ​ഹി​യാ​ണ്​ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ക​ർ​ശ​ന നി​ബ​ന്ധ​ന​ വെച്ചത്.

തൊ​ഴി​ൽ, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യ​മ​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​ല​യാ​ളി​ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന മെ​ട്രോ ന​ഗ​ര​ങ്ങ​ളാ​ണ്​ ബം​ഗ​ളൂ​രു​വും മും​െ​ബെ​യും ഡ​ൽ​ഹി​യും. ക​ണ​ക്​​ഷ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക്​ കേ​ര​ള​ത്തി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ഇ​വി​ടെ​യാ​ണ്.

കോ​വി​ഡി​െൻറ പേ​രി​ൽ യാ​ത്ര നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ മ​ല​യാ​ളി​ക​ളു​ടെ വ​ഴി​യ​ട​യു​ക​യാ​ണ്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ളി​ൽ ത​ട​യു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നൊ​പ്പം ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടി​യാ​ണ്​ യാ​ത്രാ​നി​യ​ന്ത്ര​ണ​ത്തിന്​ കാരണം.

കോ​വി​ഡി​െൻറ തു​ട​ക്ക​ത്തി​ൽ ഇ​ത്ത​ര​മൊ​രു നീ​ക്കം അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും അ​വി​ട​ങ്ങ​ളി​ലും വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വി​ല​ക്കു​ക​ൾ പ്ര​സ​ക്ത​മ​ല്ലാ​താ​യി. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​െ​പ്പ​ടു​ത്തി​യാ​ൽ ച​ര​ക്ക്​ നീ​ക്ക​ത്തെ​ ബാ​ധി​ക്കാ​ം. ഇ​ക്കാ​ര്യം മു​ന്നി​ൽ​ക​ണ്ട്​ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ ത​മി​ഴ്​​നാ​ട്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ര്‍ക്ക് ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ആ​ർ.​ടി.​പി.​സി.​ആ​ർ നി​ര്‍ബ​ന്ധ​മാ​ക്കി​യ​തും യാ​ത്ര​ക്കാ​രെ വെ​ട്ടി​ലാ​ക്കി. കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യെ​ത്തി​യാ​ലും വീ​ണ്ടും പ​രി​ശോ​ധ​ന​ വേണം. ആ​ർ.​ടി.​പി.​സി.​ആ​ർ നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakarestrictionsCovidtravel
News Summary - Karnataka imposes restrictions on travel from Kerala amid Covid spike in B'luru
Next Story