Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടക തോൽപ്പെട്ടി...

കർണാടക തോൽപ്പെട്ടി അതിർത്തിയിൽ കമ്പിവേലി കെട്ടി തിരിച്ചു

text_fields
bookmark_border
കർണാടക തോൽപ്പെട്ടി അതിർത്തിയിൽ കമ്പിവേലി കെട്ടി തിരിച്ചു
cancel
camera_altഫയൽ ചി​ത്രം

വയനാട്​: തോൽപ്പെട്ടി അതിർത്തിയിൽ കർണാടക കമ്പിവേലികെട്ടി തിരിച്ചു. നേരത്തേ മണ്ണിട്ട്​ മൂടിയ അതിർത്തിക്ക്​ മുകളിലാണ്​ കർണാടക കമ്പിവേലികെട്ടി തിരിച്ചത്​. ഇതോടെ കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാതെയായി.

നിരവധി പേർ തോൽപ്പെട്ടി അതിർത്തിവഴി കർണാടകയിലേക്കും അവിടെനിന്ന്​ കേരളത്തിലേക്കും ജോലിക്കായും​ ദൈനം ദിന ആവശ്യങ്ങൾക്കായും ദിവസേന യാത്രചെയ്​തിരുന്നു. മണ്ണിട്ട്​ മൂടിയതോടെ മൂന്നുമാസമായി ജോലിക്ക്​ പോകാനും കഴിയാതെയായിരുന്നു. ഇതിനു​പിന്നാലെയാണ്​ കമ്പിവേലി കൂടി കെട്ടിതിരിച്ചത്​. കോവിഡ്​ ​ബാധയുടെ പശ്ചാത്തലത്തിലാണ്​ കർണാടകയുടെ ഈ നടപടി.

കർണാടകയിൽ ഇതുവരെ 11,923 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 191 പേർ മരിക്കുകയും ചെയ്​തു. ബംഗളൂരുവിലടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KARNATAKAKERALA NEWSMALAYALAM NEWSWAYANAD BORDERTHOLPETTY​Covid 19
News Summary - Karnataka Government Blocks Wayanad Border Road
Next Story