കർക്കിട വാവുബലി; പിതൃതർപ്പണ കർമങ്ങൾക്ക് പുലർച്ചെ തുടക്കം
text_fieldsതിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് എത്തിയവർ(ഫോട്ടോ: മുസ്തഫ അബൂബക്കർ)
പിതൃ മോക്ഷത്തിനായി ലക്ഷങ്ങൾ കർക്കിടക വാവ് ബലിതർപ്പണം നടത്താൻ എത്തി. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ നടത്തിയിരുന്നില്ല. പുലർച്ചെ മൂന്നു മുതൽ ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചടങ്ങുകൾ നടക്കുകയാണ്. വിവിധ ജില്ലകളിലെ കലക്ടർമാർക്കാണ് ക്രമീകരണങ്ങളുടെ ചുമതല. ശക്തമായ സുരക്ഷയും ബലിതർപ്പണത്തോടനുബന്ധിച്ച് ഏർപ്പെടുത്തി.
വയനാട് തിരുനെല്ലിക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച പിതൃതർപ്പണ കർമങ്ങൾക്ക് തുടക്കമായി. പുലർച്ചെ മൂന്ന് മണിക്കാരംഭിച്ച ബലിതർപ്പണത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. പിതൃക്കൾക്ക് ബലി അർപ്പിക്കാനുള്ള ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥലമാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യകർക്കിടക വാവുബലി കർമ്മങ്ങളാണ് ഇത്തവണത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

