ഭക്തിസാന്ദ്രം കർക്കടകം
text_fieldsരാമായണ ശീലുകളുമായി ഇന്ന് കർക്കടകമാസാരംഭം. ഭക്തർക്ക് വിശ്വാസവും ജീവിതചര്യയും
ഒന്നാകുന്ന ദിനങ്ങൾ. ഇന്നു മുതൽ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും രാമായണ
മന്ത്രങ്ങളാൽ മുഖരിതമാകും.
തിരുവനന്തപുരം: ഇന്നു മുതൽ ഒരുമാസം ഹൈന്ദവ ക്ഷേത്രങ്ങളിലും വീടുകളിലും തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ മാധുര്യം നിറയും. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകീട്ടും രാമായണ പാരായണം നടക്കും. ഓരോദിവസവും നിശ്ചിതഭാഗം വായിക്കുന്നതാണ് മാസാചരണത്തിന്റെ രീതി. ഒരുമാസം കൊണ്ട് രാമായണം മുഴുവൻ വായിച്ചുതീര്‍ക്കും. അവസാനനാളില്‍ അഹോരാത്ര പാരായണവും ശ്രീരാമപട്ടാഭിഷേകവും നടത്താറുണ്ട്. രാമന്റെയും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതന്, ശത്രുഘ്നന്‍ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും കര്‍ക്കടകത്തില്‍ പതിവാണ്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ തിരക്കേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

