കരിപ്പൂരിൽ ലഗേജ് മോഷ്ടിച്ചെന്ന് പ്രചാരണം; ചേലേമ്പ്ര സ്വദേശി പരാതി നൽകി
text_fieldsതേഞ്ഞിപ്പലം: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ലഗേജുകൾ മോഷ്ടിച്ചയാളെന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്ര സഹിതം പ്രചരിപ്പിച്ചതിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി. ചേലേമ്പ്ര പാറയിൽ സ്വദേശി കുഴിമ്പിൽ പി.കെ. അബ്ദുൽ സലാമാണ് പരാതി നൽകിയത്. കരിപ്പൂര്‍ വിമാനദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നൂറുകണക്കിനാളുകളെ അവഹേളിക്കുന്ന വിധത്തിൽ സലാമിനെ മോഷ്ടാവാക്കി ചിത്രീകരിച്ചാണ് പോസ്റ്റിട്ടിരുന്നത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാന യാത്രക്കാരുടെ ബാഗേജ് മോഷ്ടിക്കാന്‍ ശ്രമിച്ച ചേലേമ്പ്ര സ്വേദശി സലാമിനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് പോസ്റ്റർ ഇറക്കിയത്. വ്യാജ പ്രചാരണം നടത്തിയവരുടെ പേരും മൊബൈൽ നമ്പറും എസ്.പിക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

