കരിപ്പൂർ വഴി 8375 പേർ മദീനയിലെത്തി
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ചൊവ്വാഴ്ച വരെ 28 വിമാനങ്ങളിലായി കരിപ്പൂ ര്‍ വഴി ഹജ്ജിനായി 8,375 പേർ പുറപ്പെട്ടു. ഇതില്‍ 3,197 പുരുഷന്മാരും 5,178 സ്ത്രീകളുമാണ്. കൂടാതെ, 14 കുട്ടികളും യാത്രയായി. ചൊവ്വാഴ്ച കരിപ്പൂരില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 430 പുരുഷന്മാരും 470 സ്ത്രീകളുമാണ് പുറപ്പെട്ടത്.
ജൂലൈ ആറിന് ആരംഭിച്ച കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് 20ന് സമാപിക്കും.
നാല് ദിനങ്ങളിലായി ഒമ്പത് സര്‍വിസുകള്‍ കൂടിയാണ് ബാക്കിയുള്ളത്. ബുധനാഴ്ച രണ്ടും 18ന് ഒന്നും 19ന് രണ്ടും 20ന് നാലും വിമാനങ്ങള്‍ സര്‍വിസ് നടത്തും. ചൊവ്വാഴ്ച നടന്ന യാത്രയയപ്പ് സംഗമത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ബോധനം നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സി. മമ്മുട്ടി എം.എൽ.എ, അബ്ദുലത്തീഫ് സഅദി പഴശ്ശി, ചിയ്യൂര് മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
