Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: കൂടുതൽ​​...

കരിപ്പൂർ: കൂടുതൽ​​ ഭൂമിയേറ്റെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടുമെന്ന്​ വ്യോമയാന മന്ത്രി

text_fields
bookmark_border
കരിപ്പൂർ: കൂടുതൽ​​ ഭൂമിയേറ്റെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടുമെന്ന്​ വ്യോമയാന മന്ത്രി
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്‌ കൂ​ടു​ത​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‌ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ അ​റി​യി​ച്ച​താ​യി എം.​കെ. രാ​ഘ​വ​ൻ എം.​പി. നി​ല​വി​ൽ റെ​സ ന​വീ​ക​ര​ണ​ത്തി​ന് മാ​ത്ര​മാ​യി ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ൺ​വേ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ​തു​ൾ​പ്പെ​ടെ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ​ എം.​കെ. രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി 18.5 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്‌.

എ​ന്നാ​ൽ, എ​യ​ർ​ക്രാ​ഫ്റ്റ്‌ ആ​ക്‌​സി​ഡ​ന്‍റ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ സ​മ​ർ​പ്പി​ച്ച സു​ര​ക്ഷ ശി​പാ​ർ​ശ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റ​ൺ​വേ ആ​ൻ​ഡ്‌ സേ​ഫ്റ്റി ഏ​രി​യ (റെ​സ) വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​ത്ര​മാ​ണ് ഈ ​ഭൂ​മി. നി​ല​വി​ലെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്‌, റ​ൺ​വേ 10 ൽ ​പ​ടി​ഞ്ഞാ​റ്‌ ഭാ​ഗ​ത്ത്‌ 11 ഏ​ക്ക​ർ സ്ഥ​ല​വും റ​ൺ​വേ 28 ൽ ​കി​ഴ​ക്കു​ഭാ​ഗ​ത്ത്‌ 7.5 ഏ​ക്ക​ർ സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​നാ​ണ്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്‌.

റെ​സ ന​വീ​ക​ര​ണം മാ​ത്രം ല​ക്ഷ്യം​െ​വ​ച്ചു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​പ​ര​മ​ല്ലെ​ന്ന് എം.​പി ചൂ​ണ്ടി​ക്കാ​ട്ടി. എ​യ​ർ​പോ​ർ​ട്ട്‌ അ​തോ​റി​റ്റി​യു​ടെ കൈ​വ​ശം കി​ഴ​ക്ക്‌ ഭാ​ഗ​ത്ത്‌ ഇ​പ്പോ​ൾ ത​ന്നെ 19.464 ഏ​ക്ക​ർ ഭൂ​മി നി​ല​വി​ലു​ണ്ട്‌.

ഈ ​ഭൂ​മി​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി പ​ര​മാ​വ​ധി 45 ഏ​ക്ക​ർ ഭൂ​മി മാ​ത്രം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ നി​ല​വി​ലെ റ​ൺ​വേ​യു​ടെ നീ​ളം 2,860 മീ​റ്റ​റി​ൽ നി​ന്ന്‌ 3400 മീ​റ്റ​റാ​യി ഉ​യ​ർ​ത്താ​മെ​ന്നും മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യി എം.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaripurCivil Aviation Minister
News Summary - Karipur: The Civil Aviation Minister said that he will ask the state to acquire more land
Next Story