
കരിപ്പൂർ വിമാനദുരന്തം: ഒരു വർഷം തികയും മുെമ്പങ്കിലും അന്വേഷണ റിപ്പോർട്ട് വരുമോ?
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനദുരന്തം നടന്നിട്ട് 11 മാസമായിട്ടും അപകടകാരണം പുറത്തുവിടാതെ അധികൃതർ. അടുത്തമാസം ഏഴിന് ദുരന്തത്തിന് ഒരു വർഷമാകും. ഇതിന് മുെമ്പങ്കിലും അപകടകാരണം പുറത്തുവിടുമോയെന്ന ചോദ്യമാണുയരുന്നത്. പ്രാഥമിക റിപ്പോർട്ട് പോലും പുറത്തുവന്നിട്ടില്ല.
ദുബൈയിൽനിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിയന്ത്രണം നഷ്ടമായി താഴേക്ക് പതിച്ചാണ് ദുരന്തമുണ്ടായത്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.െഎ.ബി) നിയോഗിച്ച അഞ്ചംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചു മാസത്തെ സമയമായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ബോയിങ്ങിൽനിന്ന് വിശദാംശങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടു മാസത്തേക്ക് സമയം നീട്ടി നൽകി. ഇതുപ്രകാരം മാർച്ച് 13ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. നിശ്ചിത കാലാവധിക്ക് ശേഷം അധികൃതരിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
അപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വ്യോമയാന മന്ത്രാലയത്തിെൻറതെന്ന നിർദേശപ്രകാരം സർവിസിന് വീണ്ടും അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) സമർപ്പിച്ചിട്ട് മാസങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
