Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ വിമാനാപകടം:...

കരിപ്പൂർ വിമാനാപകടം: നഷ്​ടപരിഹാര​ തുകയിൽ ഉടൻ തീരുമാനം അറിയിക്കണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​; ചി​കി​ത്സ സ​ഹാ​യം മു​ട​ങ്ങു​മെ​ന്ന​ ആ​ശ​ങ്കയിൽ പരിക്കേറ്റവർ

text_fields
bookmark_border
Karipur plane crash: HC seeks compensation
cancel

ക​രി​പ്പൂ​ർ: ​േകാ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ അ​ന്തി​മ​ന​ഷ്​​ട​പ​രി​ഹാ​ര​ തു​ക സം​ബ​ന്ധി​ച്ച്​ ഓ​ഫ​ർ ലെ​റ്റ​ർ ല​ഭി​ച്ച​വ​രോ​ട്​ ഉ​ട​ൻ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്. ലെ​റ്റ​ർ സ്വീ​ക​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ അ​റി​യി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ 165 യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്കെ​ല്ലാം ല​ഭി​ക്കു​ന്ന ന​ഷ്​​ട​പ​രി​ഹാ​ര​ തു​ക ഉ​ൾ​പ്പെ​ടു​ത്തി ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി പ​രി​ക്കേ​റ്റ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. 81 പേ​ർ വാ​ഗ്​​ദാ​നം സ്വീ​ക​രി​ച്ച്​ പ​ണം കൈ​പ്പ​റ്റി. ബാ​ക്കി​യു​ള്ള 84 പേ​ർ​ക്കാ​ണ്​ ഒ​രു മാ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

ന​ൽ​കാ​മെ​ന്ന​റി​യി​ച്ച ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യി​ൽ തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള പ​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്​ ഉ​ൾ​പ്പെ​ടെ​യാ​ണ്​ അ​ന്തി​മ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക. തീ​രു​മാ​നം വൈ​കു​ന്ന​തി​നാ​ൽ ചി​കി​ത്സ ഇ​ന​ത്തി​ൽ ഇ​ര​ട്ടി തു​ക ന​ൽ​കേ​ണ്ടി​വ​രു​െ​മ​ന്നാ​ണ്​ വി​മാ​ന ക​മ്പ​നി വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

ന​ഷ്​​ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക്​ മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ഏ​ഴ​്​ കോ​ടി​യോ​ളം ചി​കി​ത്സ സ​ഹാ​യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു. ഇ​തോ​ടെ, പ​രി​ക്കേ​റ്റ്​ ചി​കി​ത്സ തു​ട​രു​ന്ന​വ​ർ​ സ​ഹാ​യം മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

ഇ​വ​ർ​ക്ക്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ വി​വി​ധ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല. വി​മാ​ന ക​മ്പ​നി​യു​ടെ ചി​കി​ത്സ ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. ഇ​തും മു​ട​ങ്ങു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. 2020 ആ​ഗ​സ്​​റ്റ്​ ഏ​ഴി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റും കോ​പൈ​ല​റ്റും ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണ്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashcompensationAir India Expresskaripur plane crash
News Summary - Karipur plane crash: Air India Express urges immediate decision on compensation
Next Story