കരിപ്പൂർ: പുതിയ ടെർമിനൽ ഇന്ന് മുതൽ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക് വേഗത്തിൽ പുറത ്തിറങ്ങാം. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ അന്താരാഷ്ട്ര ആഗമന ടെർമിന ൽ ചൊവ്വാഴ്ച മുതൽ പൂർണ തോതിൽ പ്രവർത്തനക്ഷമമാകും. വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ വൈകുന്നേരമാണ് ഇത് തുറന്നു കൊടുക്കുക.
നിലവിലുള്ള ആഗമന ഹാൾ ഇനി രാജ്യാന്തര യാത്രക്കാർക്ക് പുറപ്പെടാനുള്ള ഹാളായി മാറും. ഇതോടെ കരിപ്പൂരിൽ യാത്രക്കാർ പുറത്തിറങ്ങാൻ വൈകുന്നുവെന്ന പരാതിക്ക് പരിഹാരമാകും. ടെർമിനലിെൻറ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചിരുന്നു.
