Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ ദുബൈ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി. വിമാനം അനിശ്ചിതമായി വൈകിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. വെള്ളിയാഴ്ച പുലർച്ച ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. കരിപ്പൂരിൽ വിമാനം എത്താത്തതിനെ തുടർന്നാണ് സർവിസ് റദ്ദാക്കേണ്ടി വന്നത്. എന്നാൽ, യാത്രയെ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് രാവിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നീടാണ് യാത്രക്കാർക്ക് വിമാനം റദ്ദാക്കിയത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. 160 പേരാണ് ഇൗ വിമാനത്തിൽ പോകേണ്ടിയിരുന്നത്.
അേതസമയം, യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി വിമാന കമ്പനി അധികൃതർ അറിയിച്ചു. കുറച്ചുപേരെ മംഗളൂരു, കൊച്ചി വിമാനത്താവളം വഴി യാത്രയാക്കി. ഇതിനായി ടാക്സി സൗകര്യം ഒരുക്കിയിരുന്നു. ബാക്കിയുള്ളവർക്ക് കരിപ്പൂരിൽനിന്ന് രാത്രിയുള്ള വിമാനത്തിലും കുറച്ചുപേർക്ക് മറ്റ് ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകുകയും ചെയ്തതായും അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story