Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

text_fields
bookmark_border
gold smuggling
cancel
camera_alt

representational image

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന സ്വ​ര്‍ണ​ക്ക​ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ച്ച് പൊ​ലീ​സ്. സി.​ഐ.​എ​സ്.​എ​ഫ് അ​സി​സ്റ്റ​ന്റ് ക​മാ​ന്‍ഡ​ന്റ് ന​വീ​ന്‍ കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്ത​തി​ന് പു​റ​മെ ഇ​യാ​ളു​മാ​യും സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യും ബ​ന്ധ​മു​ള്ള ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. സ്വ​ര്‍ണ​ക്ക​ട​ത്ത് ലോ​ബി​യു​മാ​യി കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ചോ​ദ്യം​ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്ന് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂചന. ര​ണ്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ജി.​എ​സ്.​ടി ഓ​ഫി​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മു​ന്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​ലു​ള്‍പ്പെ​ടും. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൂ​ടി ശേ​ഖ​രി​ച്ചാ​ണ് പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം​ചെ​യ്ത​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍പേ​ര്‍ ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ സ​ഹാ​യി​ക്കാ​ന്‍ അ​വ​ലം​ബി​ച്ച രീ​തി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘ​ത്തി​ല്‍നി​ന്ന് ല​ഭി​ച്ച രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സി.​ഐ.​എ​സ്.​എ​ഫി​ന്റെ​യും ക​സ്റ്റം​സ് പ്രി​വ​ന്റി​വ് വി​ഭാ​ഗ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling
News Summary - Karipur gold smuggling: Police have expanded the investigation
Next Story