Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെരുപ്പിൽ സ്വർണം, ബാഗേജിൽ കറൻസി; കരിപ്പൂരിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കൊണ്ടോട്ടി: കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ചെരിപ്പിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘമാണ് 19 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറൻസിയും സ്വർണവും കണ്ടെത്തിയത്. കോഴിക്കോട് കാക്കൂർ സ്വദേശി കുഞ്ഞായി കോയയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ധരിച്ച ചെരിപ്പിനകത്ത് കളിമൺ മിശ്രിതത്തിെൻറ രൂപത്തിലാക്കി സ്വർണം കടത്താനായിരുന്നു ശ്രമം. പിടികൂടിയ മിശ്രിതത്തിന് രണ്ട് കിലോഗ്രാം ഭാരമാണുള്ളത്.
ഇതിൽ 1.2 കിലോയാണ് സ്വർണം. വ്യാഴാഴ്ച രാവിലെ എട്ടിന് ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കഴിഞ്ഞ ജൂൺ 22നും കളിമൺ രീതിയിലാക്കി സ്വർണം കടത്താൻ ശ്രമിച്ചത് പിടികൂടിയിരുന്നു. വിമാനത്തിനകത്ത് കയറ്റിയ ബാഗേജ് തിരിച്ചിറക്കി നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി അഹമ്മദ് നിസാറിൽനിന്ന് വിദേശ കറൻസികൾ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 9.10ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു. ഒമാൻ റിയാൽ -1,750, സൗദി റിയാൽ -46,000, യു.എ.ഇ ദിർഹം -50,000 എന്നിവയാണ് ബാഗേജിനകത്ത് പ്രത്യേക അറകളിലാക്കി ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം 40 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറൻസി ഡി.ആർ.െഎ പിടികൂടിയിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story