Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്; അന്വേഷണ സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

text_fields
bookmark_border
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്; അന്വേഷണ സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ
cancel

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. കേസിൽ കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് കുഞ്ഞൂതിന്‍റെ മൊബൈൽ ഫോണിൽ നിന്നാണ്​ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്​.

രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചിലവാക്കാൻ തയ്യാറാന്നെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശമാണ്​ ലഭിച്ചത്.

ഇതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ്റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശവും ലഭിച്ചിരുന്നു. വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന്​ കരിപ്പൂർ പൊലീസ് കേസെടുത്തു.

പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നതിൽ പ്രകോപിതരായ സംഘമാണ്​ അന്വേഷണ സംഘത്തിന് നേരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ്​ വിവരം.

ഇതുവരെ 27 ഓളം പ്രതികൾ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല. പതിനേഴോളം പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി രണ്ട്​ ദിവസം മുമ്പ്​ തള്ളുകയും ചെയ്തു.

ശബ്​ദസന്ദേശം പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കും പോലീസിന്‍റെ മനോവീര്യം തകർക്കുന്നതിനുമായി കരിപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊടുവള്ളി സ്വദേശികളായ പ്രതികളെന്നു സംശയിക്കുന്നവരുടെ വീട്ടിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്​. മലപ്പും,കോഴിക്കോട് സിറ്റി,കോഴിക്കോട് റൂറൽ ജില്ലകളിലുള്ള ഉദ്യോഗസ്ഥരടങ്ങുന്നതാണ് അന്വേഷണ സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur gold smuggling case
News Summary - Karipur gold smuggling case; Revealing that he planned to assassinate the investigation team
Next Story