
കരിപ്പൂർ സ്വർണക്കടത്ത്: അന്വേഷണം സജേഷിലേക്ക്, മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവിനും ബന്ധം
text_fieldsകണ്ണൂർ/കൊച്ചി: സി.പി.എം പുറത്താക്കിയ സജേഷിലേക്ക് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം നീങ്ങുന്നു. ജില്ല വിട്ട് പുറത്തുപോകരുതെന്നാവശ്യപ്പെട്ട് കസ്റ്റംസ് സേജഷിന് നോട്ടീസ് നൽകി. വൈകാതെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കി തിങ്കളാഴ്ച കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമായതിന് പിന്നാലെയാണ് സജേഷിനു നോട്ടീസ്.
സ്വർണക്കടത്തിനായി കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ എത്തിയത് സജേഷിെൻറ കാറിലാണ്. ഇക്കാര്യം പുറത്തുവന്നതിന് പിന്നാലെ സി.പി.എം മൊയാരം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.െഎ ചെമ്പിലോട് മേഖല െസക്രട്ടറിയുമായ സജേഷിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്.
സ്വർണക്കടത്ത് സംഘം മറിച്ചുവിൽക്കുന്ന സ്വർണം പരിശോധിച്ച് ഉറപ്പുവരുത്തലാണ് സജേഷ് ചെയ്തിരുന്നതെണ് വിവരം. അർജുന്റെ സംഘത്തിനൊപ്പം സമാനരീതിയിൽ പ്രവർത്തിച്ച മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവിനെക്കുറിച്ചുള്ള വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കടത്തിയ സ്വർണം പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാെര ഉപയോഗിച്ച് ക്രയവിക്രിയം നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.
പിന്നിൽ ചില പ്രധാനികൾ
കരിപ്പൂരിൽ പിടിയിലായ സ്വർണക്കടത്ത് മഞ്ഞുമലയുടെ അറ്റമാണെന്നും പിന്നിൽ ചില പ്രധാനികൾ ഉണ്ടെന്നും കസ്റ്റംസ്. വൻ തോതിൽ സ്വർണം കടത്തിയിട്ടുണ്ട്. ആർക്കുവേണ്ടിയാണ് സ്വർണക്കടത്ത് എന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ദേശ സുരക്ഷക്കും സാമ്പത്തികമേഖലക്കും കടുത്ത ഭീഷണിയാണിത്. ഇതിെൻറ വഴികൾ ചികഞ്ഞെടുക്കാൻ വിപുലമായ അന്വേഷണം വേണമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. പിടിച്ച സ്വർണത്തിെൻറ വിപണിമൂല്യം 1.11 കോടി രൂപയാണ്.
ഷഫീഖ് കസ്റ്റംസ് കസ്റ്റഡിയിൽ
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. മലപ്പുറം കൊളത്തൂർ മൂർക്കനാട് മേലേതിൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി തിങ്കളാഴ്ചവരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകിയത്.
പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ മൊബൈൽ ഫോൺ കാൾ േഡറ്റ റെക്കോഡ് അടക്കം നിരവധി തെളിവുകൾ ലഭിച്ചതായും പ്രതിയുമായി ബന്ധപ്പെട്ട നിരവധി പേരിൽനിന്ന് മൊഴിയെടുത്തതായും തുടർ അന്വേഷണത്തിന് പ്രതിയുടെ കസ്റ്റഡി അനിവാര്യമാണെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. സ്വർണക്കടത്തിനു പിന്നിലെ യഥാർഥ ഉദ്ദേശ്യം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു.
10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും തിങ്കളാഴ്ചവരെ മാത്രം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദുബൈയിൽനിന്ന് എത്തിയ ഷഫീഖ് കോഫിമേക്കറിനുള്ളിൽ ഒളിപ്പിച്ചാണ് 1.11 കോടിയുടെ 2.33 കിലോഗ്രാം സ്വർണം കൊണ്ടുവന്നത്. ദുബൈയിൽനിന്ന് സലീം, ജലീൽ, മുഹമ്മദ് എന്നിവർ വഴിയാണ് സ്വർണം അടങ്ങിയ കോഫിമേക്കർ നൽകിയതെന്നാണ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയത്.
മുഹമ്മദാണ് വിമാനത്താവളത്തിന് പുറത്തുള്ള അർജുന് ബാഗ് കൈമാറാൻ നിർദേശിച്ചത്. വിമാനത്താവളത്തിൽ ഞാൻ കാത്തുനിൽക്കുമെന്നും ദുബൈയിൽനിന്ന് വരുേമ്പാഴുള്ള ഷർട്ട് മാറി മറ്റൊരു ഡ്രസിൽ പുറത്തേക്കിറങ്ങണമെന്ന് അർജുൻ നിർദേശം നൽകിയിരുന്നതായി ഷഫീഖ് കസ്റ്റംസ് മൊഴി നൽകി. ഷഫീഖിനെ അർജുനൊപ്പം ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.
പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയും ലഭിക്കേണ്ട വിവരങ്ങൾ ഏറക്കുറെ ലഭിച്ചതിനാലുമാണ് കസ്റ്റഡി കാലാവധി കഴിയുന്നതിന് ഒരുദിവസം മുമ്പ് അന്വേഷണസംഘം ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസല്‍ (24), മുളയങ്കാവ് തൃത്താല നടയ്ക്കല്‍ മുബഷിര്‍ (27), വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസന് (35), മുളയങ്കാവ് പെരുമ്പറമ്പത്തൊടി സലീം (28), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പില്‍ ഷാനിദ് (32) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്.
ഇവരില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്വാറൈൻറനിലാക്കി. മറ്റുള്ളവരെ ജയിലിലേക്കും മാറ്റി. കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനല്‍ മുന്‍വശം, വിമാനത്താവള റോഡ്, വാഹനാപകടം നടന്ന രാമനാട്ടുകര പുളിഞ്ചോട്, പ്രതികളിലൊരാളായ ഹസ്സെൻറ വല്ലപ്പുഴയിലെ വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
പ്രതികളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അന്വേഷണ സംഘവും ആശങ്കയിലാണ്. കഴിഞ്ഞദിവസം പിടിയിലായ കൊടുവള്ളി സ്വദേശി ഫിജാസ്, മഞ്ചേരി സ്വദേശി ഷിഹാബ് എന്നിവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഫിജാസിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംഭവ ദിവസം ഫിജാസ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നതിനുള്ള തെളിവുകൾ പൊലീസിന് കിട്ടി. ഫിജാസിെൻറ സഹോദരൻ സൂഫിയാനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇയാൾ രണ്ട് കേസുകളിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
