
കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം
text_fieldsകൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ഹൈകോടതിയുടെ ജാമ്യം. മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, കോടതി അനുമതിയില്ലാതെ കേരളത്തിനുപുറത്ത് പോകരുത് എന്നിവയടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് വി. ഷെർസി ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. രാജ്യത്തിെൻറ സാമ്പത്തികസ്ഥിതി തകർക്കുംവിധം സ്വർണക്കടത്ത് പെരുകുകയും ഈ രംഗത്തേക്ക് കൂടുതൽ പേർ കടന്നുവരുകയും ചെയ്തിട്ടും അധികൃതർക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
ജൂൺ 21ന് പുലർച്ച ദുൈബയിൽനിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് ഷഫീഖിെൻറ പക്കൽനിന്ന് 2.33 കിലോ സ്വർണം പിടികൂടിയ കേസിൽ രണ്ടാം പ്രതിയായ അർജുനെ ജൂൺ 29നാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. നിരന്തരം കേസ് രജിസ്റ്റർ ചെയ്തിട്ടും സ്വർണക്കടത്ത് ദിേനന വർധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങളാൽ അധികൃതർക്ക് ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ല.
പ്രതിക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കസ്റ്റംസ് ശേഖരിച്ച തെളിവുകളിൽനിന്ന് സ്വർണക്കടത്ത് കേസിൽ ഹരജിക്കാരെൻറ പങ്ക് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്നും വിലയിരുത്തിയെങ്കിലും 60 ദിവസത്തിലേറെ തടവിൽ കഴിഞ്ഞതടക്കം വസ്തുതകൾ കണക്കിലെടുത്ത് ജാമ്യം നൽകുന്നതായി കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന ഉപാധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
