കരിപ്പൂരിൽ 55 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsRepresentational Image
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വടകര സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് കസ്റ്റംസ് പ്രീവൻറിവ് വിഭാഗം 1256 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്. ഞായറാഴ്ച രാത്രി ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 546 ഗ്രാം സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലും 710 ഗ്രാം ബാഗേജിലെ കളിപ്പാട്ടങ്ങളുടെ പാക്കറ്റിനുള്ളിൽ കട്ടിയുള്ള പേപ്പറിനകത്ത് ഒട്ടിച്ച നിലയിലുമായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം കരിപ്പൂരിലെത്തി പരിശോധന നടത്തിയത്. ഡിവിഷൻ അസി. കമീഷണർ കെ.വി. രാജെൻറ നിർദേശപ്രകാരം സൂപ്രണ്ട് കെ.കെ. പ്രവീൺകുമാർ, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, െഹഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

