കരിപ്പൂരിലെത്തുക നാല് വിമാനങ്ങൾ
text_fieldsകരിപ്പൂർ: ലോക്ഡൗണിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സർവിസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ കോഴിക്കോട് വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർണം. ആദ്യദിനം കേരളത്തിലേക്കുള്ള നാല് വിമാനങ്ങളിൽ രണ്ടെണ്ണം കരിപ്പൂരിലേക്കാണ്. ദുബൈ, റിയാദ് എന്നിവിടങ്ങളിൽനിന്നാണ് കരിപ്പൂരിലേക്ക് ആദ്യദിനത്തിലെത്തുക.
എയർഇന്ത്യയുടെ എക്സ്പ്രസ് ഉപയോഗിച്ചാകും സർവിസ്. ഓരോ വിമാനത്തിലും 168 യാത്രക്കാരാണുണ്ടാകുക. ആദ്യ ആഴ്ചയിൽ 672 പേർ കരിപ്പൂരിലെത്തും. രണ്ടാംഘട്ടത്തിൽ മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളെയും ഉൾപ്പെടുത്തിയാകും പ്രവാസികളെ തിരിച്ചെത്തിക്കുക.
പ്രത്യേക സുരക്ഷ
ക്രമീകരണങ്ങൾ
കരിപ്പൂരിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിെൻറയും വിമാനത്താവള അതോറിറ്റിയുടെ ആരോഗ്യവിഭാഗത്തിെൻറയും നേതൃത്വത്തിലാകും പരിശോധന. തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറൻറീനിലേക്ക് മാറ്റും.
സാമൂഹിക അകലം
പാലിച്ച്
സാമൂഹിക അകലം പാലിച്ചാകും സുരക്ഷ നടപടി പൂർത്തീകരിക്കുക. ഇതിനായി സുരക്ഷ പരിശോധന, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവിടങ്ങളിൽ പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ട്. ആവശ്യമായ നിർദേശങ്ങൾ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.